ആഭ്യന്തര മന്ത്രാലയത്തില്‍ കൈക്കൂലി ഇടപാട്; 16 ലക്ഷവുമായി ഉദ്യോഗസ്ഥന്‍ പിടിയില്‍
ദില്ലി: കൈക്കൂലി ഇടപാട് നടത്തുന്നതിനിടെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സിബിഐ അന്വേഷണം നടക്കുന്ന കേസിലാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ഇടപാട് നടത്തിയത്. 16 ലക്ഷം രൂപ ഇയാളില്‍ നിന്ന് സിബിഐ പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയത്തില്‍ സെക്ഷന്‍ ഓഫീസറായ ധീരജ് കുമാര്‍ സിങ് ആണ് പിടിയിലായത്.

ഐപിഎസ് ഓഫീസര്‍ പ്രതിയായ കേസില്‍ സിബിഐയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായിരുന്നു ഇയാള്‍. സിബിഐ ഓഫീസറോട് കൈക്കൂലിയായി രണ്ടുകോടി രൂപ നല്‍കാമെന്നാണ് പറഞ്ഞത്. ആദ്യഗഡുവായി 16 ലക്ഷം രൂപ നല്‍കാമെന്നും പറഞ്ഞു.
ഇക്കാര്യം സിബിഐ ഉദ്യോഗസ്ഥന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. അവര്‍ ധീരജ് കുമാര്‍ സിങിനെ കുടുക്കാനുള്ള കെണി ഒരുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കൈക്കൂലി പണവുമായി ഇയാള്‍ ഓഫീസിലെത്തിയത്.
ഉടന്‍ തന്നെ സിബിഐ ഓഫീസര്‍മാര്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പണവും പിടിച്ചെടുത്തു. ധീരജ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയമോ വകുപ്പ് മന്ത്രി അമിത് ഷായോ പരസ്യമായി പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications