കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദിഗ്രാം വെടിവെപ്പില്‍ സിപിഎമ്മിന് ക്ലീന്‍ചിറ്റ്

  • By Soorya Chandran
Google Oneindia Malayalam News

കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ ഇടത് ഭരണകാലത്ത് നടന്ന വെടിവെപ്പില്‍ ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാരിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്. നന്ദി ഗ്രാമില്‍ പോലീസ് വെടിവെപ്പ് നടത്തിയത് ഭരണാഘടനാവിരുദ്ധമായിട്ടാണെന്ന് 2007 ല്‍ കൊല്‍ക്കത്ത ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പിന്നീട് പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയതും ഈ വിവാദമായിരുന്നു.

2007 മാര്‍ച്ച് 14 നാണ് നന്ദിഗ്രാമില്‍ വെടിവപ്പ് നടന്നത്. 14 ഗ്രാമീണരാണ് അന്ന് കൊല്ലപ്പെട്ടത്. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഹൈക്കോടതിയുടെ 'ഭരണഘാടനാവിരുദ്ധം' എന്ന പരാമര്‍ശവും സിബിഐ അന്വേഷണത്തിനുള്ള ഉത്തരവും പുറത്തുവന്നത്. 2013 ഡിസംബര്‍ 18 നാണ് സിബിഐ അന്വേഷണ സംഘം ഹാല്‍ദിയ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Nandigram Firing

നന്ദിഗ്രാമില്‍ നടന്ന വെടിവെപ്പിനെ ന്യായീകരിച്ചുകൊണ്ടാണ് സിബിഐയുടെ റിപ്പോര്‍ട്ട്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ മറികടന്ന് ആളുകള്‍ നിയമവിരുദ്ധമായി കൂട്ടം കൂടുകയാണ് ഉണ്ടായതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമപരമായി ജോലിചെയ്യുന്നതില്‍ നിന്ന് ജനക്കൂട്ടം തടസ്സപ്പെടുത്തി. സ്ഥലത്തുണ്ടായിരുന്ന 30 പോലീസ് ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ച് പരിക്കേല്‍പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നന്ദിഗ്രാമില്‍ വെടിവപ്പ് നടന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നായിരുന്നു സിപിഎം ആദ്യം മുതലേ ഉന്നയിച്ചിരുന്ന ആരോപണം. ബുദ്ധദേവ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കമായും സിപിഎം ഇതിനെ കണ്ടിരുന്നു. എന്തായാലും തുടര്‍ന്നങ്ങോട്ട് തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും പശ്ചിമ ബംഗാളില്‍ അശ്വമേഥം നടത്തുന്ന കാഴ്ചയാണ് കണ്ടത്. മാവോയിസ്റ്റുകളും ഇവര്‍ക്ക് പിന്തുണ നല്‍കി. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നില്‍ പോലും സിപിഎമ്മിന് വിജയം നേടാനും കഴിഞ്ഞിട്ടില്ല.

നേരത്തെ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെ തളളിയിരിക്കുകയാണ്. എന്തായാലും വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുള്ള പിടിവള്ളിയായിരിക്കും ഈ അന്വേഷണ റിപ്പോര്‍ട്ട്.

English summary
The CBI chargesheet has given a new dimension to the Nandigram firing controversy by giving a clean chit to the then Left Front government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X