ഇതൊന്നും കണ്ട് താൻ ഭയപ്പെടില്ല!! അഴിമതി ആരോപണം ബിജെപിയുടെ ഗൂഡാലോചനയെന്ന് ലാലു പ്രസാദ് യാദവ്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: തനിക്കെതിരെ സിബിഐ ചുമർത്തിയ അഴിമതി ആരോപണം ബിജെപിയുടെ ഗൂഢാലേചനയെന്ന് ‍ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദാവ്.അഴിമതി ആരോപണത്തില്‍ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആഫ്രിക്കയിലും സ്വച്ഛ ഭാരതോ!!! സദ്ഗുരുവിനെ ട്രോളി സോഷ്യൽ മീഡിയ!!

ഒടിയനൊപ്പം കാരവനില്‍ ഇത്തിരി നേരം, പ്രേമി വിശ്വനാഥിന്റെ ഫോട്ടോ വൈറലാവുന്നു !!

രാഷ്ട്രീയ വൈരാഗ്യത്തിന്റ പേരിൽ ബിജെപി തന്നേയും തന്റെ കുടുംബത്തേയും ആക്രമിക്കുകയാണെന്നും ഇതെന്നും കണ്ട് താനു തന്റെ പാർട്ടിയും ഭയപ്പെടില്ലെന്നു ലാലു പ്രസാദ് കൂട്ടിച്ചേർത്തു.ബിജെപിക്കെതിരെ സംസാരിക്കുന്നവരെ വേരോടെ അറുത്തു മാറ്റുകയാണ് എൻഡിഎ സർക്കാരിന്റെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്കു മുന്നിൽ തങ്ങൾ തലകുനിക്കണമെന്നാണ് അവരുടെ ആവശ്യമെന്നും ലാലു പ്രസാദ് ആരോപിച്ചു.

lalu prasd yadav

2004-09 കാലഘട്ടത്തില്‍ കേന്ദ്ര റയിൽവേ മന്ത്രിയായിരിക്കെ ഐആര്‍സിടിസിയുടെ ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് ലാലു പ്രസാദിനു കുടുംബത്തിനുമെതിരെയുള്ള ആരോപണം. ഐആര്‍സിടിസി ഏറ്റെടുത്ത റാഞ്ചി, പുരി എന്നിവിടങ്ങളിലെ ഹോട്ടലുകളുടെ വികസനത്തിനും നടത്തിപ്പിനുമായി ലേലത്തിലൂടെ കമ്പനികളെ ക്ഷണിച്ചിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതിന് പാരിതോഷികമായി, ലാലുവിന്റെ സഹായി പ്രേംചന്ദ് ഗുപ്ത രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നാണ് ആരോപണം. എന്നാൽ ടെൻഡർ വിളിച്ചതിൽ ക്രമകേട് നടന്നിട്ടില്ലെന്ന് ലാലു പ്രസാദ് ആരോപിക്കുന്നുണ്ട്.

English summary
RJD chief Lalu Prasad rubbished the corruption charges against him in the case filed by the CBI saying on Friday that he is the target of a "BJP conspiracy".The CBI on Friday raided properties associated with Lalu, his family and his close associates, having registered a corruption case against him on July 5 for some of his alleged actions when he was Union railway minister.
Please Wait while comments are loading...