കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ രവിയുടെ മരണം; അന്വേഷണത്തിന് വിസമ്മതിച്ച് സിബിഐ

  • By Gokul
Google Oneindia Malayalam News

ബെംഗളുരു: കര്‍ണാടകയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡി.കെ.രവിയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് സിബിഐ. അന്വേഷണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധനയെ തുടര്‍ന്നാണ് അന്വേഷണത്തിന് സിബിഐ വിസമ്മതം അറിയിച്ചത്.

ഏതെങ്കിലും ഒരു കേസില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന നിബന്ധന സിബിഐയ്ക്ക് പാലിക്കാനാകില്ല. സിബിഐ തന്നെ അന്വേഷണിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിലെ നിബന്ധനകള്‍ തിരുത്തി മറ്റൊരു വിജ്ഞാപനം പുറത്തിറക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. കൂടാതെ സിബിഐ അന്വേഷണത്തിന്റെ സാഹചര്യം കൂടി പരിശോധിച്ചശേഷം മാത്രമേ കേസ് ഏറ്റെടുക്കുകയുള്ളൂവെന്നും സിബിഐ, മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

dk-ravi

മാര്‍ച്ച് 17നാണ് ഡി കെ രവിയെ ബെംഗളുരുവിലെ ഫ് ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മണല്‍, ഭൂ മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികളെടുത്ത രവിക്ക് ഇവരില്‍ നിന്നും ഭീഷണികളുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, രവിയുടെത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുടക്കത്തില്‍ സിബിഐ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ നിരസിക്കുകയും ചെയ്തിരുന്നു.

ഇതേതുടര്‍ന്ന് രവിയുടെ മാതാപിതാക്കള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കേസ് സിബിഐയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. അപ്രായോഗികമായ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ച് കേസ് സിബിഐയ്ക്ക് വിട്ടത് വീണ്ടും വിവാദത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം, വ്യവസ്ഥകള്‍ മാറ്റി വീണ്ടും വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

English summary
Karnataka govt's conditions; CBI refuses to probe DK Ravi death case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X