സിബിഎസ്ഇ പരീക്ഷകള്‍ മാര്‍ച്ച് ഒമ്പതിന്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി:ഈ വര്‍ഷത്തെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ബോര്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് ഓമ്പതിന്. മാര്‍ച്ച് ഒന്നിന് ആരംഭിക്കേണ്ട പരീക്ഷകളാണ് ഒമ്പതിലേക്ക് മാറ്റിയത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്. ഫലപ്രഖ്യാപന തിയതിയില്‍ മാറ്റമുണ്ടാകില്ലെന്നും സിബിഎസ്ഇ അറിയിച്ചു.

CBSE Exams

സാധാരണയായി മാര്‍ച്ച് മാസത്തിലെ ആദ്യ ആഴ്ചയിലാണ് പരീക്ഷകള്‍ ആരംഭിക്കാറുള്ളത്. ഇത്തവണ 16,67,573 വിദ്യാര്‍ത്ഥികളാണ് സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പരീക്ഷകള്‍ ആരംഭിക്കാന്‍ വൈകിയെങ്കിലും പ്രധാനങ്ങള്‍ വിഷയങ്ങള്‍ തമ്മില്‍ ആവശ്യമായ ഇടവേളകള്‍ ഉറപ്പാക്കുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ അറിയിച്ചു. എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തടസമുണ്ടാകാത്ത വിധം പരീക്ഷകള്‍ തീര്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

English summary
CBSE Exams will starts on 2017 March Nine.
Please Wait while comments are loading...