കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാതിരാത്രിയിൽ അവൾക്ക് റോഡിലെന്ത് കാര്യം... ബിജെപി നേതാവിന്റെ മകന്‍ ആക്രമിച്ച യുവതിക്കാണ് കുറ്റം!!

  • By Kishor
Google Oneindia Malayalam News

ബി ജെ പി സംസ്ഥാന പ്രസിഡണ്ടിന്റെ മകൻ പാതിരാത്രിയിൽ കാറിന് പിന്നാലെ ചെന്ന് ആക്രമിക്കാന്‍ ശ്രമിച്ച യുവതിക്കെതിരെ ബി ജെ പി നേതാക്കൾ രംഗത്ത്. പാതിരാത്രിയിൽ ആ യുവതി റോഡില്‍ എന്ത് ചെയ്യുകയായിരുന്നു എന്നാണ് ബി ജെ പിയുടെ ഹരിയാന സംസ്ഥാന വൈസ് പ്രസിഡണ്ട് രാംവീർ ഭട്ടി ചോദിക്കുന്നത്. ഇത് മാത്രമല്ല, ആ സമയത്തെ സി സി ടി വി ദൃശ്യങ്ങൾ നഷ്ടമായതായും ബി ജെ പി നേതാവിന്റെ മകനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

<strong>ബലാത്സംഗം ചെയ്യപ്പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ടു.. ബിജെപി സംസ്ഥാന പ്രസിഡണ്ടിൻറെ മകൻ നട്ടപ്പാതിരയ്ക്ക് യുവതിയോട് ചെയ്തത്!!</strong>ബലാത്സംഗം ചെയ്യപ്പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ടു.. ബിജെപി സംസ്ഥാന പ്രസിഡണ്ടിൻറെ മകൻ നട്ടപ്പാതിരയ്ക്ക് യുവതിയോട് ചെയ്തത്!!

2 ദിവസം കൊണ്ട് 3 കോടി വാരി, പക്ഷേ ചങ്ക്സ് കൂറപ്പടമെന്ന് രശ്മി നായർ.. റേറ്റിങ് കണ്ടാൽ ഞെട്ടിപ്പോകും, പത്തില്‍ വെറും 0.60!!

സി സി ടി വി ദൃശ്യങ്ങൾ

സി സി ടി വി ദൃശ്യങ്ങൾ

യുവതിയുടെ പരാതിയിൽ ഏറ്റവും നിർണായകമാകുക സംഭവസ്ഥലത്ത് നിന്നും കണ്ടെടുക്കുന്ന സി സി ടി വി ദൃശ്യങ്ങളാണ്. യുവതിയുടെ കാറിനെ വികാസ് ബാരാലയുടെ കാർ പിന്തുടർന്നോ എന്ന കാര്യം വരെ മനസിലാക്കണമെങ്കിൽ സി സി ടി വി ദൃശ്യങ്ങൾ കൂടിയേ തീരു. എന്നാൽ ഈ ദൃശ്യങ്ങൾ നഷ്ടമായി എന്നാണത്രെ പോലീസ് ഇപ്പോൾ പറയുന്നത്.

അറസ്റ്റിലായി ജാമ്യത്തിൽ വിട്ടു

അറസ്റ്റിലായി ജാമ്യത്തിൽ വിട്ടു

യുവതിയുടെ പരാതി അനുസരിച്ച് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് സുഭാഷ് ബാരാലയുടെ മകൻ വികാസ് ബാരാല (23) യെയും കൂട്ടുകാരനായ ആശിശ് കുമാറിനെ (27) നെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇവരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഹരിയാന ഭരിക്കുന്നത് ബി ജെ പിയാണ്. കേസിൽ വികാസ് ബാരാലയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.

നമ്മൾ തന്നെ സൂക്ഷിക്കണം

നമ്മൾ തന്നെ സൂക്ഷിക്കണം

രാത്രി 12 മണിക്ക് ആ യുവതി എന്തിനാണ് റോഡില്‍ ഇറങ്ങിയത്.- ബി ജെ പിയുടെ ഹരിയാന സംസ്ഥാന വൈസ് പ്രസിഡണ്ട് രാംവീർ ഭട്ടി ചോദിക്കുന്നത് ഇതാണ്. നമ്മളെ നമ്മൾ തന്നെ സൂക്ഷിക്കണം. ആ സമയത്ത് യുവതി റോഡിലുണ്ടാകാൻ പാടില്ല. അത്രയും വൈകി എന്തിനാണ് ഒറ്റക്ക് വണ്ടിയോടിച്ചത്. - ഇങ്ങനെ പോകുന്നു ബി ജെ പി നേതാവിൻറെ ചോദ്യം.

സംഭവം നടന്നത് ഇങ്ങനെ

സംഭവം നടന്നത് ഇങ്ങനെ

കേന്ദ്രവും ഹരിയാനയും ഭരിക്കുന്ന ബി ജെ പിയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ മകനെതിരെ പരാതിയുമായിട്ടാണ് 29കാരിയായ യുവതി രംഗത്ത് വന്നത്. പാതിരാത്രിയിൽ തന്റെ കാറിന് പിന്നാലെ കാറോടിച്ച് വന്ന് ആക്രമിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ഭാഗ്യം കൊണ്ട് മാത്രമാണ് താൻ ബലാത്സംഗം ചെയ്യപ്പെടാതെ രക്ഷപ്പെട്ടത് എന്നും യുവതി പറയുന്നു.

വെള്ളിയാഴ്ചയാണ് നടന്നത്

വെള്ളിയാഴ്ചയാണ് നടന്നത്

വെള്ളിയാഴ്ച രാത്രിയാണ് 29കാരിയായ യുവതി ആക്രമിക്കപ്പെട്ടത്. ഹരിയാനയുടെ തലസ്ഥാനമായ ചണ്ഡീഗഡിലൂടെ വണ്ടിയോടിക്കുകയായിരുന്നു യുവതി. അപ്പോഴാണ് ടാറ്റ സഫാരി എസ് യു വി കാറിൽ അക്രമികൾ പിന്തുടർന്നത്. അർധരാത്രി 12.15ഓടെയായിരുന്നു സംഭവം നടന്നത്. ബി ജെ പിയുടെ സംസ്ഥാന പ്രസിഡണ്ടായ സുഭാഷ് ബാരാലയുടെ മകൻ വികാസ് ബാരാലയായിരുന്നു പെൺകുട്ടിയെ പിന്തുടർന്ന ടാറ്റ സഫാരിയിൽ ഉണ്ടായിരുന്നത്.

ഭാഗ്യത്തിന് ബലാത്സംഗം ചെയ്യപ്പെട്ടില്ല

ഭാഗ്യത്തിന് ബലാത്സംഗം ചെയ്യപ്പെട്ടില്ല

ഭാഗ്യം കൊണ്ട് മാത്രമാണ് താൻ ബലാത്സംഗം ചെയ്യപ്പെടാതെ രക്ഷപ്പെട്ടത് എന്നാണ് സംഭവം വിവരിച്ചുകൊണ്ട് 29കാരിയായ യുവതി പറയുന്നത്. സോഷ്യൽ മീഡിയ സൈറ്റായ ഫേസ്ബുക്കിൽ വിശദമായ പോസ്റ്റിട്ട യുവതി പിറ്റേ ദിവസം പിതാവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി. പരാതിക്കാരിയായ യുവതിയെ പ്രകീർത്തിക്കുകയാണ് സോഷ്യല്‍‌ മീഡിയ.

ചണ്ഡീഗഡ് സ്വദേശിയായ യുവതി

ചണ്ഡീഗഡ് സ്വദേശിയായ യുവതി

ഹരിയാനയിലെ ചണ്ഡീഗഡ് സ്വദേശിയായ യുവതിയാണ് പരാതിക്കാരി. പാതിരാത്രിയോടെ താൻ വീട്ടിലേക്ക് വണ്ടിയോടിച്ചുവരവേയാണ് സംഭവം നടന്നത് എന്ന് യുവതി പറഞ്ഞു. പെട്രോൾ പമ്പിലേക്കും പോകേണ്ടിയിരുന്നു. ഇതിനിടെയാണ് ഒരു വെള്ള സഫാരിക്കാർ തന്നെ പിന്തുടരുന്നതായി ശ്രദ്ധയിൽ പെട്ടത്.

അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ സമ്മതിച്ചില്ല

അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ സമ്മതിച്ചില്ല

ഞാന്‍ ഒരു സുഹൃത്തിനോട് ഫോണിൽ സംസാരിച്ചു കൊണ്ടായിരുന്നു വണ്ടിയോടിച്ചിരുന്നതെന്നും യുവതി ഫേസ്ബുക്കിൽ എഴുതി.
എന്റെ കാറിനൊപ്പം ആ കാറും കുറേനേരം ഉണ്ടായിരുന്നു. അപകടം തോന്നിയ ഞാൻ ജനവാസമുള്ള മേഖലയിലേക്ക് വണ്ടി തിരിക്കാന്‍ ശ്രമിച്ചെങ്കിലും അവർ അനുവദിച്ചില്ല.

സഹായത്തിനെത്തിയത് പോലീസ്

സഹായത്തിനെത്തിയത് പോലീസ്

ടാറ്റ സഫാരിയിൽ നിന്നും ഒരാള്‍ ഇറങ്ങി എന്‍റെ അടുത്തേക്ക് വന്നു. ഇതോടെ ഞാന്‍ പോലീസിനെ വിളിച്ചു. എന്നോട് സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥന് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. പിന്നെ കുറച്ച് നേരത്തേക്ക് അവരുടെ കാര്‍ കണ്ടില്ല. ഫോണ്‍ ചെയ്യുന്നത് കണ്ട് അവര്‍ മാറി പോയിട്ടുണ്ടാകുമെന്ന് കരുതി.

 പോലീസ് അറസ്റ്റ് ചെയ്തു

പോലീസ് അറസ്റ്റ് ചെയ്തു

പെട്ടെന്ന് ആ കാര്‍ പ്രത്യക്ഷപ്പെട്ട് എന്റെ കാറിനൊപ്പെം നീങ്ങാന്‍ തുടങ്ങി. കുറേ കിലോ മീറ്ററുകൾ അവര്‍ എന്നെ പിന്തുടര്‍ന്നു. ഇടയ്ക്ക് ആ കാറില്‍ നിന്നും രണ്ട് ചെറുപ്പക്കാര്‍ ഇറങ്ങി വന്ന് എന്റെ കാറിന്റെ ഡോര്‍ പിടിച്ച് വലിച്ച് തുറക്കാന്‍ ശ്രമിച്ചു. തക്ക സമയത്ത് പൊലീസ് വാഹനം എന്റെ രക്ഷയ്‌ക്കെത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച ചെറുപ്പക്കാരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.

English summary
CCTV footage goes missing, BJP leader asks why was she out late night?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X