
രാജ്പഥിന്റെ പേര് മാറ്റാന്‍ കേന്ദ്രം; പുതിയ പേര് നിര്‍ദ്ദേശിച്ചു
ന്യൂഡല്‍ഹി: രാജ്പഥിന്റെ പേരുമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്പഥിന്റെ പേര് മാറ്റി കര്‍ത്തവ്യ പഥ് എന്നാക്കിയതായാണ് റിപ്പോര്‍ട്ട്. നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള വഴിയുടെ പേരാണ് മാറ്റിയത്.
രാജ്പഥും പുല്‍ മൈതാനവും ഉള്‍പ്പടെയുള്ള ഭാഗം കര്‍ത്തവ്യപഥ് എന്നാക്കും. അടിമത്തതിന്റെ അവസാന ശേഷിപ്പും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു.
'എന്റെ കൊച്ചിന് ഓണക്കോടി വാങ്ങിക്കാന്‍ പറ്റിയിട്ടില്ല'; പൊട്ടിക്കരഞ്ഞ് കെഎസ്ആര്‍ടിസി ജീവനക്കാരന്
കൊളോണിയല്‍ ചിന്താഗതിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും അടയാളങ്ങളും ഇല്ലാതാക്കുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ മോദി ഊന്നിപ്പറഞ്ഞിരുന്നു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പുതുക്കി പണിത രാജ്പഥും അനുബന്ധ സ്ഥലങ്ങളും ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേര് മാറ്റുന്നത്.
ആദ്യം അമ്മയെ കൊന്നു പിന്നീട് മകന് ആത്മഹത്യ ചെയ്തു; 77 പേജ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നതിങ്ങനെ
ബ്രിട്ടിഷ് ഭരണാധികാരി ആയിരുന്ന ജോര്‍ജ് അഞ്ചാമന്‍ രാജാവിനോടുള്ള ബഹുമാന സൂചകമായാണ് കിങ്‌സ് വേ അഥവാ രാജ്പഥ് എന്ന് പേര് ഉപയോഗിച്ചിരുന്നത്.
ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍
രാജ്യത്തെ ആദ്യത്തെ സ്വദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് വിക്ഷേപണ വേളയില്‍ നാവികസേന ബ്രിട്ടീഷ് കാലത്തുള്ള പതാക മാറ്റിയിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ വസതി സ്ഥിതി റേസ് കോഴ്സ് റോഡിന്റെ പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്നാക്കി മാറ്റിയിരുന്നു.