'കേന്ദ്രം ആദ്യം നികുതി നിരയ്ക്ക് കുറയ്ക്കൂ, എന്നിട്ട് സംസ്ഥാനങ്ങളോട് ആവശ്യപ്പെടാം';കോൺഗ്രസ്
ദില്ലി; ഉയർന്ന ഇന്ധനവിലയ്ക്ക് പരിഹാരമായി സംസ്ഥാനങ്ങളുടെ ഇന്ധന നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ വർഷം പെട്രോൾ, ഡീസൽ വിലകൾ തുടർച്ചയായി വർധിപ്പിച്ചതിലൂടെ കേന്ദ്രം 26 ലക്ഷം കോടി രൂപയാണ് സമ്പാദിച്ചതെന്നായിരുന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ഖേരയുടെ വിമർശനം. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് തുക താരതമ്യേന കുറവാണ്. ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്രം എക്സൈസ് നിരക്ക് ഇനിയും കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"അദ്ദേഹം (മോദി) പെട്രോൾ, ഡീസൽ എന്നിവയുടെ കേന്ദ്ര നികുതിയിലൂടെ 26 ലക്ഷം കോടി സമ്പാദിച്ചു. അദ്ദേഹം അത് സംസ്ഥാനങ്ങളുമായി പങ്കിട്ടിട്ടുണ്ടോ? നിങ്ങൾ സംസ്ഥാനങ്ങൾക്ക് കൃത്യസമയത്ത് ജിഎസ്ടി വിഹിതം നൽകിയില്ല, ഇപ്പോള്‍ നിങ്ങൾ സംസ്ഥാനങ്ങളോട് വാറ്റ് കുറയ്ക്കാൻ ആവശ്യപ്പെടുന്നു. എന്നാല്‍ ഇതല്ല പരിഹാര മാർഗ്ഗം, കേന്ദ്രം വീണ്ടും നികുതി നിരയ്ക്ക് കുറയ്ക്കണം. എന്നിട്ട് മറ്റുള്ളവരോട് വാറ്റ് കുറയ്ക്കാൻ ആവശ്യപ്പെടുക," പവന്‍ ഖേരയെ ഉദ്ധരിച്ചുകൊണ്ട് എ എന്‍ ഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ധനവില വർദ്ധനയിൽ കേന്ദ്രം കടം വെട്ടിച്ചുരുക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ദീപേന്ദർ എസ് ഹൂഡ പറഞ്ഞു, "ബി ജെ പി ഭരിക്കുന്ന ഹരിയാനയില്‍ പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഉണ്ട്. അന്താരാഷ്ട്ര വിപണിയിൽ വില ഉയരുകയാണെങ്കിൽ ഇന്ധന വില വർദ്ധിപ്പിക്കും. രാജ്യാന്തര തലത്തിൽ ഗോതമ്പിന്റെ വില കൂടുമ്പോൾ കർഷകർക്ക് എംഎസ്പി വർധിക്കുന്നില്ല...."- എന്നായിരുന്നു ദീപേന്ദർ എസ് ഹൂഡ ആരോപിച്ചത്.
ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയും കേന്ദ്രത്തിനെതിരെ വിർമശനവുമായി രംഗത്ത് എത്തി. "രാഷ്ട്രീയം പറയാനാണ് കൊവിഡ് മീറ്റിംഗ് നടത്തുന്നത്. കേന്ദ്രസർക്കാർ കേന്ദ്ര എക്സൈസിൽ നിന്ന് 26 ലക്ഷം കോടി രൂപ സമ്പാദിച്ചു, എണ്ണവില ഏറ്റവും താഴെത്തട്ടിൽ എത്തിയപ്പോഴും 18 മടങ്ങ് വർദ്ധിച്ചു," പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു
Recommended Video
കോവിഡ്-19 സാഹചര്യം അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇന്ധനങ്ങളുടെ നികുതി കുറയ്ക്കണമെന്ന് മോദി പ്രതിപക്ഷ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചത്. കേന്ദ്രം കഴിഞ്ഞ നവംബറിൽ ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുകയും നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഞാൻ ആരെയും വിമർശിക്കുന്നില്ല, ചർച്ച ചെയ്യുകയാണ്. മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാള്‍, ആന്ധ്ര, തമിഴ്നാട് കേരളം, ജാർഖണ്ഡ് തുടങ്ങിയവർ ചില കാരണങ്ങളാല്‍ നികുതി കുറയ്ക്കുന്നതിലേക്ക് ശ്രദ്ധ ചെലുത്തിയില്ലെന്നായിരുന്നു മോദി വ്യക്തമാക്കിയത്.












Click it and Unblock the Notifications