ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്തെന്ന് കേന്ദ്രം
ദില്ലി: ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്ത് നടക്കുന്നതായി കേന്ദ്ര സര്‍ക്കാരിന്റെ ആരോപണം. ഹവാല ഇടപാടുകളും ഹജ്ജിന്റെ മറവില്‍ നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഗുരുതരമായ ക്രമക്കേടുകളാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഹജ്ജിന് പോയവര്‍ പലരും മടങ്ങിയെത്തിയിട്ടില്ലെന്ന് തെളിവുകളുടെ പിന്‍ബലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ബംഗാളില്‍ നിന്ന് പോയ സ്ത്രീകളെ കുറിച്ചാണ് പരാമര്‍ശം. ഇക്കാര്യം സൗദി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഹജ്ജിന്റെ പേരില്‍ ട്രാവല്‍ ഏജന്‍സികള്‍ നടത്തുന്ന തട്ടിപ്പിനെ കുറിച്ചും പരാമര്‍ശമുണ്ട്. കേരളത്തില്‍ നിന്നുള്ള ഒരു മുന്‍ കേന്ദ്രമന്ത്രിയുടെ അടുത്ത ബന്ധു നടത്തുന്ന അല്‍ഹിന്ദ് ട്രാവല്‍സിനെ കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ പരാമര്‍ശിക്കുന്നുണ്ട്. അല്‍ഹിന്ദ് ഗ്രൂപ്പിന് നാല് ബിനാമി ഹജ്ജ് ട്രാവല്‍ ഗ്രൂപ്പുകളുണ്ടെന്നാണ് ആരോപണം. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹജ്ജ് ട്രാവല്‍ ഏജന്‍സിയാണ് അല്‍ഹിന്ദ്.
ഹജ്ജ് ക്വാട്ട ബിനാമികള്‍ സ്വന്തമാക്കുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.ഹജ്ജ് നയത്തില്‍ തിരുത്തല്‍ നടത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട് .












Click it and Unblock the Notifications