കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ്‌; നിര്‍മല സീതാരാമന്‍ നോര്‍ത്ത്‌ ബ്ലോക്കിലെത്തി; ബജറ്റവതരണം 11മുതല്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ നോര്‍ത്ത്‌ ബ്ലോക്കിലെത്തി. ബജറ്റ്‌ ജനങ്ങളുടെ പ്രതീക്ഷയ്‌ക്ക്‌ അനുസൃതമാവുമെന്ന്‌ കേന്ദ്രധനകാര്യമന്ത്രി അനുരാഗ്‌ സിങ്‌ ഠാക്കൂര്‍ പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത്‌ എന്ന ലക്ഷ്യത്തിനായുള്ള പൊടിക്കൈകളും ബജറ്റില്‍ ഇടംപിടിക്കും.

ആരോഗ്യമേഖലയ്‌ക്കും തൊഴിലവസരങ്ങള്‍ സൃഷിക്കാനും ഊന്നല്‍ നല്‍കും. വ്യവസായ മേഖലയുടെ തിരിച്ചുവരവിനും ഓഹരി വിറ്റഴിക്കല്‍ മുന്‍ നിര്‍ത്തിയുള്ള ധനസമാഹാരണത്തിനും നിര്‍മല സീതാരാമന്‍ കാര്യമായ പരിഗണന നല്‍കും. ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കും കൂടുതല്‍ സഹായങ്ങള്‍ ബജറ്റിലുണ്ടാകും.

nirmala

കൊവിഡ്‌ പ്രതിസന്ധി വരുത്തിവെച്ച സാമ്പത്തിക തകര്‍ച്ചില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന 2021-2022 വര്‍ഷത്തെ ബജറ്റിന്‌ സാധിക്കുമോ എന്നതാണ്‌ രാജ്യം ഉറ്റു നോക്കുന്നത്‌. രാജ്യത്തിന്റെ മൊത്തം ജിഡിപി വളര്‍ച്ച തന്നെ പിറകോട്ട്‌ പോയ സാഹചര്യത്തില്‍ സാമ്പത്തിക വളര്‍ച്ച വേഗത്താലക്കാനുള്ള പൊടിക്കൈകള്‍ നിര്‍മലയുടെ ബജറ്റില്‍ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
രാവിലെ 11നാണ്‌ പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ്‌ അവതരണ പ്രസംഗം ആരംഭിക്കുക. ബജറ്റ്‌ അവതരണത്തിന്‌ തൊട്ടു മുന്‍പ്‌ രാവിലെ 10.15ന്‌ പ്രത്യേക മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്‌. ചരിത്രത്തിലാദ്യമായി പൂര്‍ണമായും ഡിജിറ്റലൈസ്‌ഡ്‌ ആയ പേപ്പര്‍ വിമുക്ത ബജറ്റ്‌ ആയിരിക്കും നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുക. ഡിജിറ്ററല്‍ ബജറ്റിന്റെ കോപ്പികള്‍ എല്ലാവര്‍ക്കും ലഭ്യമാകും.

English summary
central budget; union finance minister Nirmala Seetharaman reached parliament north block
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X