ഒടുവില്‍ വഴങ്ങി കേന്ദ്രം; ജാതി സെന്‍സസ് നടത്താന്‍ തീരുമാനം
ന്യൂഡല്‍ഹി: ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കൊടുവില്‍ രാജ്യത്ത് ജാതി സെന്‍സസ് നടത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുസെന്‍സസിനൊപ്പം ജാതി സെന്‍സസ് നടത്താനാണ് കേന്ദ്രത്തിന്റെ നീക്കം. സംസ്ഥാനങ്ങള്‍ നടത്തിയത് ജാതി സര്‍വേയാണ് എന്നും സെന്‍സസ് നടത്താനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ് എന്നും അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന രാഷ്ട്രീയ കാര്യങ്ങളുടെ കേന്ദ്ര കമ്മിറ്റി (സിസിപിഎ) യോഗത്തിലാണ് തീരുമാനം. 'ജാതി കണക്കെടുപ്പ് വരാനിരിക്കുന്ന സെന്‍സസില്‍ ഉള്‍പ്പെടുത്തണമെന്ന് രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി ഇന്ന് തീരുമാനിച്ചു,' അശ്വിനി വൈഷ്ണവ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജാതി സര്‍വേകള്‍ ഉപയോഗിക്കുകയാണ് എന്ന് കേന്ദ്രം വിമര്‍ശിച്ചു. പല സംസ്ഥാനങ്ങളിലും നടത്തിയ ജാതി സെന്‍സസ് അശാസ്ത്രീയമാണെന്ന് വൈഷ്ണവ് പറഞ്ഞു. എന്‍ഡിഎ ഭരിക്കുന്ന ബീഹാര്‍ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ജാതി സെന്‍സസ് സംബന്ധിച്ച വിവരങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബീഹാര്‍ ജാതി സര്‍വേ പ്രകാരം സംസ്ഥാനത്തിന്റെ 63.13% ഒബിസികളാണെന്നും 19.65% എസ്സികളും 1.68% എസ്ടികളും ആണെന്നും കണ്ടെത്തി. ജനസംഖ്യയുടെ 15.52% സവര്‍ണ ജാതികളാണെന്നും കണ്ടെത്തി. ജനുവരി 19 ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ജാതികളെ അടിസ്ഥാനമാക്കിയുള്ള ആളുകളുടെ സമഗ്രമായ ഒരു ഡാറ്റാബേസ് സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
ഏപ്രില്‍ 11 ന് കര്‍ണാടക മന്ത്രിസഭയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സര്‍വേ റിപ്പോര്‍ട്ടില്‍, സംസ്ഥാനത്തെ 5.98 കോടി ജനസംഖ്യയില്‍ 1351 ജാതികളെയും ഉപജാതികളെയും തിരിച്ചറിഞ്ഞിരുന്നു. കര്‍ണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് നടത്തിയ സര്‍വേയില്‍ സംസ്ഥാനത്തെ വിവിധ ജാതികളുടെ ഉപവിഭാഗങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു.
ഇത് പ്രകാരം ലിംഗായത്തുകളില്‍ 91 ഉപജാതികളും വൊക്കലിഗകളില്‍ 49 ഉപജാതികളും രേഖപ്പെടുത്തി. മുസ്ലീങ്ങളെ 100 ഉപജാതികളായി തരംതിരിച്ചു. ക്രിസ്ത്യാനികളെ 58 ആയി തരംതിരിച്ചു. ബ്രാഹ്മണര്‍ക്ക് 59 ഉപജാതികളാണ് ഉള്ളത്. കര്‍ണാടകയിലെ ജനസംഖ്യയുടെ 21.3 ശതമാനം ലിംഗായത്തുകളും വൊക്കലിഗകളുമാണെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. നേരത്തെ, ഈ രണ്ട് പ്രബല ജാതികളും സംസ്ഥാന ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്നതായി അവകാശ വാദങ്ങളുണ്ടായിരുന്നു.
2021 ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് കൊവിഡ്-19, സാങ്കേതിക, ലോജിസ്റ്റിക്കല്‍ തടസങ്ങള്‍ എന്നിവ കാരണം വൈകുകയായിരുന്നു. ജാതി വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള സെന്‍സസ് നടപടിക്രമങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതായി അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്നാല്‍ എന്നായിരിക്കും സെന്‍സസ് ആരംഭിക്കുക എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications