Get Updates
Get notified of breaking news, exclusive insights, and must-see stories!

സാനിറ്ററി നാപ്കിനുകൾ കാൻസറിന് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: സാനിറ്ററി നാപ്കിനുകൾ കാൻസറിന് കാരണമാകുമെന്നതിന് ശാസ്ത്രീയമായ തെളിവില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര സഹമന്ത്രി ഭാരതി പ്രവീൺ പവറാണ് ഇക്കാര്യം ലോക്‌സഭയെ അറിച്ചത്. ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്.

അതേസമയം, ഇന്ത്യയിലെ പ്രശസ്തമായ സാനിറ്ററി നാപ്കിൻ ബ്രാൻഡുകളിൽ ക്യാൻസറിനും വന്ധ്യതയ്ക്കും കാരണമാകുന്ന ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് ഇന്റർനാഷണൽ പൊല്യൂട്ടന്റ്‌സ് എലിമിനേഷൻ നെറ്റ്‍ വർക്കിന്റെ ഭാഗമായ എൻജിഒ നടത്തിയ പഠന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

pad new1331

ഇന്ത്യയിൽ ലഭ്യമായ പത്ത് ബ്രാൻഡുകളുടെ പാഡുകളിലാണ് പഠനം നടത്തിയത്. എല്ലാ സാമ്പിളുകളിലും കാർസിനോജൻ, പ്രത്യുൽപാദന വിഷവസ്തുക്കൾ, എൻഡോക്രൈൻ ഡിസ്‌റപ്റ്ററുകൾ എന്നിവ അടങ്ങിയിട്ടുണ്ട എന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്.

ഇതിന് പുറമെ ഫലേറ്റുകളുടെയും അസ്ഥിര ജൈവ സംയുക്തങ്ങളുടെയും (വിഒസി) അംശം കണ്ടെത്തി. ഇവക്ക് കാൻസർ കോശങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.. ചില പാഡുകളിൽ രാസവസ്തുക്കളുടെ അളവുകൾ യൂറോപ്യൻ റെഗുലേഷൻ സ്റ്റാൻഡേർഡിനേക്കാൾ മൂന്നിരട്ടി വരെ കൂടുതൽ ആണെന്നും പഠനം കണ്ടെത്തി.

സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകുന്ന എൻഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്ക് വരെ ഫാലേറ്റ്സ് കാരണം ആകുന്നുണ്ട് എന്നും കൂടാതെ ഗർഭധാരണത്തിലെ സങ്കീർണതകൾ, ഇൻസുലിൻ പ്രതിരോധം, രക്താതിസമ്മർദം തുടങ്ങിയവയ്ക്കും ഫാലേറ്റ്സ് കാരണമാകുന്നുണ്ടെന്നും പഠനം പറയുന്നു. വിളർച്ച, ത്വക്ക് രോഗങ്ങൾക്ഷീണം, ബോധക്ഷയം,വൃക്കരോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയ്ക്ക് വരെ വിഒസി കാരണമാകാം. ഇതിന് പുറമെ തലച്ചോറിന്റെ പ്രവർത്തനങ്ങളേയും രാസവസ്തുദോഷകരമായി ബാധിക്കും എന്നും പഠനത്തിൽ പറയുന്നു.

സാനിറ്ററി പാഡുകളിലൂടെ ദോഷകരമായ രാസവസ്തുക്കൾ ശരീരം വലിച്ച് എടുക്കാൻ സാധ്യത വളരെ കൂടുതലാണ്. സാനിറ്ററി ഉൽപന്നങ്ങളിൽ ഹാനികരമായ നിരവധി രാസവസ്തുക്കൾ കണ്ടെത്തുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് എൻജിഒ ടോക്‌സിക്‌സ് ലിങ്കിലെ ഗവേഷകരിൽ ഒരാളും പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ അമിത് പറഞ്ഞിരുന്നു . ഇന്ത്യയിലെ കൗമാരക്കാരായ ഓരോ നാലിൽ മൂന്ന് സ്ത്രീകളും സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നു എന്നത് കണക്കിലെടുക്കുമ്പോൾ ഇത് ഭയാനകമായ കണ്ടെത്തലാണെന്നും പ്രോഗ്രാം കോർഡിനേറ്റർ ഡോ. ആകാൻക്ഷ മെഹ്റോത്ര പറഞ്ഞു.

15-24 വയസ് പ്രായമുള്ള സ്ത്രീകളിൽ 64 ശതമാനവും സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേയും പറയുന്നു. ഇന്ത്യൻ സാനിറ്ററി പാഡുകളുടെ വിപണി 2021-ൽ 618.4 മില്യൺ യുഎസ് ഡോളറിൽ എത്തിയിരിക്കുകയാണ്. 2022-2027 കാലയളവിൽ ഈ വിപണി 1.2 ബില്യൺ ഡോളറിലെത്തുമെന്നും 2022-2027 കാലയളവിൽ 11.3 ശതമാനം സിഎജിആർ പ്രകടിപ്പിക്കുമെന്നും ഐഎംആർസി ഗ്രൂപ്പ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+