കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിത ട്രൈബ്യൂണലിന്റെ അധികാരം വെട്ടിക്കുറക്കാന്‍ നീക്കം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പാരിസ്ഥിതിക വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. വികസനകാര്യത്തില്‍ ട്രൈബ്യൂണലിന്റെ വിധികള്‍ വിലങ്ങുതടിയാകുന്നു എന്ന വിലയിരുത്തലിലാണ് സര്‍ക്കാരിന്റെ നീക്കം.

നിലവില്‍ ട്രൈബ്യൂണലിന് ജുഡീഷ്യല്‍ അധികാരങ്ങളുണ്ട്. അതുകൊണ്ട് തന്നെ ട്രൈബ്യൂണല്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ക്ക് നിയമസാധുതയും ഉണ്ട്. ഹരിത ട്രൈബ്യൂണലിന്റെ അധികാരങ്ങള്‍ പുതുക്കി നിശ്ചിക്കുന്നതിനായി ഒരു കമ്മിറ്റിയെ തന്നെ നിയോഗിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്.

Green Tribunal

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അടക്കം ഒട്ടേറെ പദ്ധതികള്‍ ഇപ്പോള്‍ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിനെ തുടര്‍ന്ന് നിശ്ചലമായിരിക്കുകയാണ്. ഇത്തരം വന്‍ പദ്ധതികള്‍ക്ക് തടസ്സം നില്‍ക്കുന്നു എന്നത് തന്നെയാണ് ട്രൈബ്യൂണലിന്റെ ചിറകരിയാന്‍ സര്‍ക്കാര്‍ മുന്നോട്ട് വക്കുന്ന വാദം.

ട്രൈബ്യൂണലിനെ വെറുമൊരു ഉപദേശക സമിതി മാത്രമാക്കി നിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ട്രൈബ്യൂണലിന്റെ അധികാര പരിധികളെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. വനം പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട ഏക നിയകാര്യ സംവിധാനമാണ് ഹരിത ട്രൈബ്യൂണല്‍. പരിസ്ഥിതി പ്രവര്‍ത്തകരുടെ ഏറെ നാളത്തെ സമ്മര്‍ദ്ദള്‍ക്ക് ശേഷമായിരുന്നു ഹരിത ട്രൈബ്യൂണല്‍ സ്ഥാപിച്ചത്.

English summary
The Ministry of Environment & Forests (MoEF) plans to amend the National Green Tribunal Act, which was passed during the United Progressive Alliance (UPA) regime. The move will result in dilution of the powers of the body. According to sources, preliminary discussions for amending the law have begun.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X