കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയയ്ക്ക് പൂട്ടിടാനുറച്ച് കേന്ദ്ര സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: പോരാട്ടങ്ങളും പ്രക്ഷോഭങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയാണ് പ്രചരിക്കുന്നത്. ഏതൊരു സമരത്തിന്റെ പ്രചരണത്തിനും ഫേസ്ബുക്ക് പ്രധാന ഘടകമായി മാറി കഴിഞ്ഞു. തീവ്രവാദവും സോഷ്യല്‍ മീഡിയ വഴിയാണ് വളരുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

അതുകൊണ്ട് തന്നെ സുപ്രീം കോടതി റദ്ദാക്കിയ ഐടി നിയമത്തിലെ 66 എ വകുപ്പിനു പതകരം മാറ്റൊരു വകുപ്പ് കൂട്ടി ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 66 എ വകുപ്പ് റദ്ദാക്കിയതോടെ സമൂഹ മാധ്യമങ്ങള്‍ വഴി ദേശസുരക്ഷയെ ബാധിക്കുന്നതും സമാധാന പരമായ അന്തരീക്ഷം തകര്‍ക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയില്ലെന്ന പോലീസിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Social Media

അവ്യക്തവും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിയും ഐടി നിയമം പുനപരിശോധിക്കണമെന്ന് അഭിപ്രായപെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ ഭേദഗതി നിര്‍ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൂഷ്മ പരിശോധന നടത്തി വരികയാണ്.

അതേസമയം സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പര്യാപമാമെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. ഭരണ കൂടങ്ങളെ വിമര്‍ശിക്കുന്നവരെ നേരിടാനുള്ളതാവും പുതിയ വകുപ്പെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

English summary
Central Government to restrict social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X