14 വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 23 രൂപ
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയില്‍ വന്‍ പ്രഖ്യാപനവുമായി മൂന്നാം മോദി സര്‍ക്കാര്‍. 14 വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്രം. നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 23 രൂപയാക്കി. റാഗി, ചോളം, പരുത്തി എന്നീ വിളകള്‍ക്കും താങ്ങുവില വര്‍ധിപ്പിച്ചിട്ടുണ്ട്. താങ്ങുവില 50 ശതമാനമെങ്കിലും വര്‍ധിപ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
ഐബി മന്ത്രി അശ്വിനി വൈഷ്ണവാണ് ക്യാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ചത്. താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ വേണമെന്നത് ദീര്‍ഘകാലമായി കര്‍ഷകരുടെ ആവശ്യമാണ്. ഇതിന്റെ പേരിലാണ് രാജ്യത്താകെ വലിയ കര്‍ഷക സമരങ്ങളുണ്ടായത്. അതേസമയം നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനുള്ളത് കൊണ്ട് ബിജെപിക്ക് ഇക്കാര്യത്തില്‍ പ്രഖ്യാപനം വരേണ്ടത് ബിജെപിക്ക് നിര്‍ണായകമായിരുന്നു.

അതേസമയം നെല്ലിന് ക്വിന്റലിന് 117 രൂപയാണ് വര്‍ധിപ്പിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നെല്ലിന് ക്വിന്റലിന് 2183 രൂപയായിരുന്നു വില. ഇത്തവണ 2300 ആയിട്ടാണ് വില ഉയര്‍ത്തിയത്. പരുത്തി, മണിച്ചോളം, റാഗി, ചെറുധാന്യങ്ങള്‍, ചോളം, എന്നിവയുടെയെല്ലാം താങ്ങുവില ഉയര്‍ത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ വില ഉയര്‍ത്തിയിരുന്നത് നേരത്തെ എണ്ണക്കുരുവിനും ധാന്യങ്ങള്‍ക്കുമായിരുന്നു. നൈജര്‍ സീഡ്, സെസമം എല്ലാം ഇതില്‍ വരും. ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ റഈ വര്‍ഷം നടക്കാനുണ്ട്. ഹരിയാന കാര്‍ഷിക സംസ്ഥാനവുമാണ്. ഇവിടെ താങ്ങുവില വിഷയം നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും മുന്‍ഗണന നല്‍കുന്നത് കര്‍ഷകര്‍ക്കാണ്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ തീരുമാനവും കര്‍ഷകര്‍ക്ക് വേണ്ടിയാണ്. കര്‍ഷക ക്ഷേമമാണ് മന്ത്രിസഭ പരിഗണിച്ചത്. കൊയ്തുകാലം ആരംഭിക്കുകാണ്. അത് മുന്‍നിര്‍ത്തിയാണ് താങ്ങുവില വര്‍ധനവിന് മന്ത്രിസഭ അംഗീകാരം നല്‍കിയതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
2018ലെ കേന്ദ്ര ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവിലയ്ക്ക് കൃത്യമായ നിയമം കൊണ്ടുവന്നിരുന്നു. ഉല്‍പ്പാദനത്തിന്റെ ഒന്നര മടങ്ങായിരിക്കണംതാങ്ങുവിലയെന്നായിരുന്നു തീരുമാനം. ഇപ്പോഴെടുത്ത തീരുമാനം അതിന്റെ അടിസ്ഥാനത്തിലാണ്. ശാസ്ത്രീമായ രീതിയിലാണ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള വില തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
അതേസമയം പുതുക്കിയ താങ്ങുവില പ്രകാരം 35000 കോടിയുടെ നേട്ടം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കര്‍ഷകര്‍ക്കുണ്ടാവുമെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം കിസാന്‍ സമ്മാന്‍ നിധിയുടെ 17ാം ഘഡുവായി 20000 കോടിയും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരുന്നു.












Click it and Unblock the Notifications