കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

45 വയസ്സിന് മുകളിലുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്‌സിനേഷന്‍ ചെയ്യണമെന്ന് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: 45 വയസ്സ് മുതല്‍ മുകളിലോട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ വാക്‌സിനേഷന്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കൊവിഡില്‍ നിന്ന് പ്രതിരോധം തീര്‍ക്കാന്‍ ജീവനക്കാര്‍ എത്രയും വേഗം വാക്‌സിനേഷന്‍ എടുക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. വാക്‌സിനേഷന്‍ എടുത്താലും സുരക്ഷാ മുന്‍കരുതലുകള്‍ മറക്കരുതെന്ന് കേന്ദ്രം പറയുന്നു. തുടര്‍ച്ചയായി കൈകള്‍ കഴുകണം, സാനിറ്റൈസ് ചെയ്യണം. മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പേഴ്‌സണല്‍ മന്ത്രാലയം അറിയിച്ചു.

1

അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് വാക്‌സിനേഷനായി കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15736 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം കേസുകള്‍ 1.28 കോടിയായി. 630 പേരാണ് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതുവരെ 1,66,177 പേരാണ് രാജ്യത്ത് മരിച്ചത്. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ.

എല്ലാ വിഭാഗങ്ങളിലേക്കും വാക്‌സിനേഷന്‍ എത്താന്‍ പെട്ടെന്ന് സാധ്യതയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ചില ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയുണ്ടാവില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍ വളരെ പരിമിതമായ തോതില്‍ മാത്രമാണ് വിതരണം ചെയ്യുകയെന്നും ഭൂഷണ്‍ വ്യക്തമാക്കി. ഛത്തീസ്ഗഡ്, ദില്ലി, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുന്നത്. പ്രതിദിന വര്‍ധനവും ശക്തമാണ്.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 55000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ ആശുപത്രി കിടക്കകളും മറ്റ് സംവിധാനങ്ങളും നല്‍കാന്‍ ബിഎംസി ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാനാണിത്. കേരളം കര്‍ണാടക ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ കേസുകള്‍. ഛത്തീസ്ഗഡില്‍ 9921 കേസുകളാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ കൊവിഡ് കേസുകളില്‍ ആറ് ശതമാനവും മരണങ്ങളില്‍ മൂന്ന് ശതമാനവും ഛത്തീസ്ഗഡില്‍ നിന്നാണ്.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി മലയാളികളുടെ സ്വന്തം അനു ഇമ്മാനുവല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
രാജ്യം അപകടാവസ്ഥയിൽ..കോവിഡ് മാരക വ്യാപനത്തിലേക്ക്

English summary
centre asks all its workers aged 45 and above should be vaccninated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X