• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രോഗലക്ഷണമില്ലാത്ത കൊവിഡില്‍ ഇന്ത്യ വിറയ്ക്കുന്നു, രണ്ടാം തരംഗത്തില്‍ കേന്ദ്രത്തിന് വീഴ്ച്ച?

ദില്ലി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഭീകരമായ രീതിയില്‍ കുതിക്കുന്നു. രോഗലക്ഷണങ്ങള്‍ യാതൊന്നുമില്ലാത്ത കൊവിഡാണ് ഇന്ത്യയില്‍ വര്‍ധിക്കുന്നത്. അതുകൊണ്ട് സമൂഹവ്യാപനം അടക്കമുള്ളവയ്ക്ക് സാധ്യത ശക്തമാണ്. എല്ലാവരെയും പരിശോധിക്കുക എന്നത് മാത്രമാണ് നിലവിലുള്ള ഏക മാര്‍ഗം. രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത് കുറവാണെന്ന് ഐസിഎംആര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ശ്വാസതടസ്സമാണ് ഭൂരിഭാഗം രോഗികളിലും കാണപ്പെടുന്നത്. രണ്ടാം തരംഗത്തില്‍ നാല്‍പ്പത് വയസ്സിന് മുകളിലുള്ളവരെയാണ് ഇത് കൂടുതലായും ബാധിച്ചത്. 70 ശതമാനവും ഇത്തരത്തിലുള്ള രോഗികളാണ്.

സന്ധിവേദന, തലവേദന, വരണ്ടചുമ എന്നിവ കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ പ്രകടമായിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ ഇതൊന്നുമില്ലാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3000 കോടിയും ഭാരത് ബയോടെക്കിന് 1500 കോടിയും അനുവദിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാക്‌സിന്‍ ഉല്‍പ്പാദനത്തോടൊപ്പം അത് സൂക്ഷിച്ച് വെക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികളെടുത്തില്ല എന്നാണ് ആരോപണം. ഇപ്പോഴത്തെ വാക്‌സിന്‍ ക്ഷാമം ഈ ആരോപണങ്ങളെ ശക്തമാക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ രണ്ടാം തരംഗത്തില്‍ മുന്നറിയിപ്പുണ്ടായിട്ടും കൃത്യമായ കാര്യങ്ങള്‍ ചെയ്തില്ലെന്നാണ് ആരോപണം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ സെറോ നടത്തിയ സര്‍വേ ഫലം രണ്ടാം തരംഗത്തിനുള്ള മുന്നറിയിപ്പായിരുന്നു. എന്നാല്‍ ആരും അത് മുഖവിലയ്‌ക്കെടുത്തില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊവിഡ് കണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുമുണ്ട്. മോദി സര്‍ക്കാര്‍ രണ്ടാം തരംഗത്തെ മുഖവിലയ്‌ക്കെടുക്കാത്തത് കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും മറ്റും ശക്തമായി തന്നെ നടന്നത്. അത് കൊവിഡ് വ്യാപനത്തിന് വലിയ തോതില്‍ സഹായകരമായിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് പത്ത് വരെ ഇന്ത്യയില്‍ 37 സെറോ സര്‍വേകള്‍ നടന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. എത്ര പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇനി എത്ര പേര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത, അടക്കമുള്ള കാര്യങ്ങള്‍ വിശദീകരിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ സെറോ ആരോഗ്യ മന്ത്രാലയത്തിന് നല്‍കിയിരുന്നു. നവംബര്‍-ജനുവരി മാസങ്ങളില്‍ രാജ്യത്ത് കൊവിഡ് കുറഞ്ഞു. എന്നാല്‍ കേരളത്തില്‍ വ്യാപനം വര്‍ധിച്ചു. ഇതോടെ വൈറസിന്റെ വ്യതിയാനത്തെ കുറിച്ചും കേന്ദ്രത്തെ ഗവേഷകര്‍ അറിയിച്ചിരുന്നു. ജനിതക മാറ്റം വരുന്ന കൊവിഡിനെ മോദി സര്‍ക്കാര്‍ വില കുറച്ച് കണ്ടുവെന്നാണ് വ്യക്തമാകുന്നത്. ജാഗ്രതയോടെ കേന്ദ്രം ഇടപെട്ടില്ല. ഓക്‌സിജന്‍-വാക്‌സിന്‍ പ്രതിസന്ധി ഇതോടെ വര്‍ധിക്കുകയും ചെയ്തു.

നടുറോഡിൽ‍ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ‍ വൈറലായ ചിത്രങ്ങള്‍ കാണാം

English summary
centre have done serious damge to covid precautions, they under estimate covid second surge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X