രാജ്യത്ത് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നു; ഡോക്യുമെന്ററി വിലക്കിനെതിരെ കോണ്‍ഗ്രസ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് കലാപത്തിന് കാരണക്കാരനാക്കി കൊണ്ടുള്ള ബിബിസിയുടെ ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ്. രാജ്യത്ത് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പരിവാരങ്ങളും ബിബിസി ഡോക്യുമെന്ററി വ്യാജമാണെന്ന് പറയുന്നു. അതിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. എങ്കില്‍ 2002ല്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് എന്തിനാണ് മോദി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്.
അദ്വാനി സമ്മര്‍ദം ചെലുത്തിയത് കൊണ്ട് മാത്രമാണ് മോദി രാജിവെക്കാതിരുന്നതെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.
രാജധര്‍മം പാലിക്കണമെന്ന് മാത്രമാണ് എന്റെ ആകെയുള്ള സന്ദേശമെന്ന് വാജ്‌പേയ് പറയുന്ന വീഡിയോയും ജയറാം രമേശ് പങ്കുവെച്ചിട്ടുണ്ട്. രാജധര്‍മം എന്ന വാക്ക് അര്‍ത്ഥവത്താണ്. ഞാന്‍ അതാണ് പാലിക്കുന്നത്. അത് പാലിക്കാന്‍ ശ്രമിക്കുക.
കോഫിക്ക് ഇത്രയും ഗുണങ്ങളോ; ഇതൊന്നും ആര്‍ക്കുമറിയാത്തത്, ഒന്ന് പരീക്ഷിച്ച് നോക്കൂ
ഒരു ഭരണാധികാരിയും രാജാവും ഒരിക്കലും വിവേചനം കാണിക്കാന്‍ പാടില്ലെന്നും വാജ്‌പേയ് ഈ വീഡിയോയില്‍ പറയുന്നുണ്ട്. ബിബിസിയുടെ ഡോക്യുമെന്ററി സോഷ്യല്‍ മീഡിയയില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയത്.
ട്വിറ്ററില്‍ നിന്നും യുട്യൂബില്‍ നിന്നുമെല്ലാം അത് നീക്കിയിട്ടുണ്ട്. പ്രചരിക്കുന്ന ലിങ്കുകള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്താനും ഐടി മന്ത്രാലയം നിര്‍ദേശിച്ചു.
ബിബിസിയുടെ ഡോക്യുമെന്ററില്‍ കലാപത്തിന്റെ സമയത്ത് ഗുജറാത്ത് സര്‍ക്കാരിന്റെ ഇടപെടലുകളെ ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് ഈ ഡോക്യുമെന്ററിയില്‍ മോദിയെ ചിത്രീകരിച്ചിരിക്കുന്ന വിധത്തെ തള്ളിക്കളഞ്ഞിരുന്നു.
ഇന്ത്യ ശക്തമായി തന്നെ ഇതിനോട് പ്രതികരിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ രൂക്ഷമായി മോദിയെ വിമര്‍ശിക്കുന്നുണ്ട്. ഐടി മന്ത്രാലയം ഈ ഡോക്യുമെന്ററിയെ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തതാണ് വിവാദമായത്.
അത് മാത്രമല്ല ഇതിന്റെ ലിങ്ക് അടക്കം ഷെയര്‍ ചെയ്ത ട്വീറ്റുകളെയും നീക്കം ചെയ്യാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications