കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രൂ അഭയാർത്ഥികളെ ത്രിപുരയിൽ പുനരധിവസിപ്പിക്കും: പുനരധിവാസത്തിന് 600 കോടിയുടെ കേന്ദ്ര പാക്കേജ്

Google Oneindia Malayalam News

ദില്ലി: ബ്രൂ അഭയാർത്ഥികളെ ത്രിപുരയിൽ പുനരധിവസിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. 30000ത്തോളം വരുന്ന അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിനായി തിനായി 600 കോടിയുടെ പാക്കേജും പുനരധിവാസത്തിനായി നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ബ്രൂ അഭയാർത്ഥി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ അമിത് ഷാ ഇത് സംബന്ധിച്ച കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. മിസോറാമിൽ നിന്നുള്ള ബ്രൂ അഭയാർത്ഥികളെ സംബന്ധിച്ച പ്രതിസന്ധികൾക്കാണ് ഇതോടെ അന്ത്യമായിട്ടുള്ളത്. കരാറിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും മിസോറാം മുഖ്യമന്ത്രി സോറാംതങ്കയും ഒപ്പുവെച്ചു. കേന്ദ്രസർക്കാർ പ്രഖ്യാപനത്തോടെ 22 വർഷം പഴക്കമുള്ള അഭയാർത്ഥി പ്രശ്നങ്ങൾക്കാണ് പരിഹാരമാകുന്നത്.

എസ്‌സിഒ മീറ്റിലേക്ക് പാകിസ്താനെ ക്ഷണിക്കും... വെളിപ്പെടുത്തി വിദേശകാര്യമന്ത്രാലയം, മഞ്ഞുരുകുന്നു!!എസ്‌സിഒ മീറ്റിലേക്ക് പാകിസ്താനെ ക്ഷണിക്കും... വെളിപ്പെടുത്തി വിദേശകാര്യമന്ത്രാലയം, മഞ്ഞുരുകുന്നു!!

യോഗത്തിൽ 30000 വരുന്ന മിസോറാമിൽ നിന്നുള്ള അഭയാർത്ഥികളെ ത്രിപുരയിൽ പുനരധിവസിക്കിപ്പിക്കാമെന്നും കേന്ദ്രസർക്കാർ ഇതിനായി 6000 കോടി രൂപയുടെ പാക്കേജ് അനുവദിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് വ്യക്തമാക്കിയത്. 40X30 അടി വലിപ്പുള്ള സ്ഥലവും നാല് ലക്ഷം രൂപ സ്ഥിരനിക്ഷേപവുമാണ് അഭയാർത്ഥികൾക്ക് ലഭിക്കക. രണ്ട് വർഷത്തേക്ക് സൌജന്യ റേഷനും മാസത്തിൽ 5000 രൂപയുമാണ് ലഭിക്കുക. 1997 മുതൽ ആറോളം ദുരിതാശ്വാസ ക്യാമ്പുകളിലായാണ് ഇവർ താമസിച്ചുവരുന്നത്.

shah-15791

പ്രശ്നം പരിഹരിച്ചതിൽ മോദി സർക്കാരിന് നന്ദി പ്രകടിപ്പിച്ച അമിത് ഷാ ത്രിപുര- മിസോറാം സർക്കാരുകൾ കേന്ദ്രസഹായത്തോടെ ബ്രൂ അഭയാർത്ഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിസോറാമിന്റെ പല ഭാഗങ്ങളായി താമസിക്കുന്ന ബ്രൂ അഭയാർത്ഥികൾ ത്രിപുര, ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് കുന്നുകളിലുമായാണ് വ്യാപിച്ചു കിടക്കുന്നത്. ബ്രൂ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേക ജില്ല വേണമെന്നാവശ്യപ്പെട്ട് ബ്രൂ നാഷണൽ യൂണിയൻ 1997ൽ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ സർക്കാരും യങ് മിസോസ് അസോസിയേഷനുമാണ് ഇതിനെ എതിർത്തത്.

2018ൽ ഒപ്പുവെച്ച കരാർ പ്രകാരം കുടിയേറ്റക്കാരെ സ്വദേശമായ മിസോറാമിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ധാരണയായത്. എന്നാൽ ഈ കരാറിന് കുടിയേറ്റക്കാർക്കിടയിലെ വലിയൊരു വിഭാഗത്തിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. മടങ്ങിപ്പോക്ക് പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് ഇവർ ഭയപ്പെട്ടിരുന്നത്. പുതിയ കരാർ ഇവരെ ത്രിപുരയിൽ താമസിക്കാൻ അനുവദിക്കുന്നതിന് പുറമേ സ്ഥിരതാമസമാക്കാനും അനുമതി നൽകുന്നതാണ്.

English summary
Centre signs new package to permanently settle Mizoram’s Bru migrants in Tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X