കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാക്കിയെല്ലാം പഴഞ്ചന്‍, യുണിഫോം അടിമുടി മാറും, പോലിസ് സ്മാര്‍ട്ടാവുന്നു

പോലിസ് കാക്കി യൂണിഫോമിനോട് വിടപറയുന്നു. ചൂടിലും തണുപ്പിലും ധരിക്കാന്‍ ഇണങ്ങിയ യൂണിഫോം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍

  • By Ashif
Google Oneindia Malayalam News

ദില്ലി: പോലിസ് കാക്കി യൂണിഫോമിനോട് വിടപറയുന്നു. ഇനി കൂടുതല്‍ സ്മാര്‍ട്ടായ യൂഫോണിമായിരിക്കും ധരിക്കുക. ചൂടിലും തണുപ്പിലും ധരിക്കാന്‍ ഇണങ്ങിയ യൂണിഫോം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

രാജ്യത്തെ മൊത്തം പോലിസുകാരുടെയും അര്‍ധ സൈനിക വിഭാഗത്തിന്റെയും യൂണിഫോം മാറ്റാനാണ് തീരുമാനം. നിറപ്പകിട്ടാര്‍ന്നതും പൊതുജനങ്ങള്‍ക്ക് സ്വീകാര്യവുമായ യൂണിഫോമായിരിക്കും ഇനി. പോലിസിനെ ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം മാറ്റുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

പോലിസിനെ ആധുനികവല്‍ക്കരിക്കും

ബ്യുറോ ഓഫ് പോലിസ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റിനെയാണ് യൂണി
ഫോം തയ്യാറാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുള്ളത്. അഹ്മദാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഡിസൈനിലെ ജീവനക്കാരോട് ഏത് കാലവസ്ഥയിലും ധരിക്കാന്‍ ഇണങ്ങിയ അഞ്ച് തരം യൂണിഫോമുകള്‍ തയ്യാറാക്കാന്‍ ബിപിആര്‍ഡി ആവശ്യയപ്പെട്ടിട്ടുണ്ട്. 1970ലാണ് പോലിസിനെ ആധുനിക വല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബിപിആര്‍ഡി രൂപീകരിച്ചത്.

അന്തിമ തീരുമാനം ഉടന്‍

യൂണിഫോം സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെന്നും ഉടന്‍ അന്തിമ തീരുമാനത്തിലെത്തുമെന്നും ബിപിആര്‍ഡി ഡയറക്ടര്‍ ജനറല്‍ ഡോ.എംസി ബോര്‍വങ്കാര്‍ പറഞ്ഞു. ഇതിനായി എല്ലാ പ്രമുഖ രാജ്യങ്ങളിലെയും പോലിസ് യൂണി
ഫോം സംബന്ധിച്ച് പഠനം നടത്തിയിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 31 നകം പ്രൊജക്ട് തയ്യാറാക്കി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

മാറ്റമില്ലാത്ത പോലിസ്

ദശാബ്ദങ്ങള്‍ക്കിടെ പല കാര്യങ്ങളിലും കാര്യമായ മാറ്റം വന്നിട്ടുണ്ടെങ്കിലും പോലിസ് യൂണിഫോം മാറിയിട്ടില്ല. കാഴ്ചക്ക് ഭംഗിയുള്ളതും പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏത് കാലാവസ്ഥയിലും ഉപകാരപ്പെടുന്നതുമായതായിരിക്കും പുതിയ യൂണിഫോം. സ്വാതന്ത്ര്യത്തിന് മുമ്പുള്ളതാണ് നിലവിലെ കാക്കി യൂണിഫോം. പല സംസ്ഥാനങ്ങളിലും അന്നുള്ളതില്‍ നിന്നു നേരിയ വ്യത്യാസമേ ഇപ്പോഴത്തെ യൂണിഫോമിനുള്ളു.

സംസ്ഥാനങ്ങള്‍ക്ക് സ്വന്തം തീരുമാനിക്കാം

അടുത്ത മാര്‍ച്ചില്‍ പഠനം പൂര്‍ത്തിയാക്കി റിപോര്‍ട്ട് നല്‍കണമെന്നാണ് ആദ്യം ആവശ്യപ്പെട്ടിരുന്നതെങ്കിലും അതുവരെ സമയം നല്‍കാനാവില്ലെന്നും ഈ മാസമോ ജനുവരിയിലോ റിപോര്‍ട്ട് നല്‍കണമെന്നുമാണ് ബിപിആര്‍ഡി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യൂണിഫോം മാറ്റുന്ന പദ്ധതിയുടെ കോഓഡിനേറ്റര്‍ അതിര്‍ത്തി രക്ഷാ സേനയുടെ മേധാവിയാണ്. റിപോര്‍ട്ട് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചാല്‍ അധികം വൈകാതെ പോലിസ് യൂണിഫോം മാറും. സംസ്ഥാനങ്ങള്‍ക്ക് യൂണിഫോം മാറ്റുന്ന കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചാല്‍ 9 ലക്ഷം വരുന്ന അര്‍ധസൈനികരുടെ യുണിഫോം ഉറപ്പായും മാറും.

English summary
The era of age-old Khaki uniforms may be on its way out as India is readying itself to see smarter cops round the corner in designer nip-and-tuck. The Centre is all set to finalise an all-weather and user-friendly uniform for the police forces across the country and the Central paramilitary forces.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X