• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൈക്കുഞ്ഞുമായി ഗതാഗതം നിയന്ത്രിച്ച് ട്രാഫിക് പോലീസ്: വീഡിയോ വൈറൽ, കാര്യമറിയാതെ സോഷ്യൽ മീഡിയ....

ചണ്ഡിഗഡ്: കുഞ്ഞിനെ കയ്യിലേന്തി റോഡിൽ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന വനിതാ പോലീസിന്റെ ദൃശ്യങ്ങളാണ് ഇന്റർനെറ്റിലെ താരം. വീഡിയോ വൈറലായതോടെ വീഡിയോയെക്കുറിച്ചുള്ള ചർച്ച ഊർജ്ജിതമായിക്കഴിഞ്ഞിട്ടുണ്ട്.

ഓഫീസിൽ നിന്നും വീടുകളിൽ നിന്നും കുട്ടികളുടെ സംരക്ഷണത്തിന് പിന്തുണ ലഭിക്കാത്തതിൽ" നിരവധി പേർ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിക്കുന്നുണ്ട്.

നടന്‍ ദേവന്റെ സര്‍പ്രൈസ്! പാര്‍ട്ടി ഒന്നടങ്കം ബിജെപിയില്‍ ലയിച്ചു... കെപിപി തന്റെ മകളെന്ന് ദേവന്‍

വീഡിയോ ഒരു യാത്രക്കാരനാണ് ചിത്രീകരിച്ചതെന്നും തുടർന്ന് ട്വിറ്ററിൽ ഷെയർ ചെയ്തത വീഡിയോ വൈറലാവുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. പ്രിയങ്ക എന്ന പോലീസ് ഉദ്യോഗസ്ഥയാണ് കയ്യിൽ കുഞ്ഞിനെയെടുത്ത് ഗതാഗതം നിയന്ത്രിക്കുന്നതെന്നും പിന്നീട് കണ്ടെത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് പേരാണ് ഈ വൈറൽ വീഡിയോ കണ്ടത്. ഡ്യൂട്ടിയിലായിരിക്കെ തന്നെ കുട്ടിയെ നോക്കുന്നതിന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് വനിതാ പോലീസ് ഉദ്യോഗസ്ഥയെ പ്രശംസിച്ച് രംഗത്തെത്തിയത്. മറുവശത്ത്, പ്രിയങ്ക തന്റെ കുഞ്ഞുമായി ജോലിക്കെത്തിയതിനെ വിമർശിച്ചുകൊണ്ടായിരുന്നു ചിലരുടെ കമന്റ്. തീരുമാനത്തിന് തികച്ചും എതിരായിരുന്നു.

"ഉയർന്ന വായു മലിനീകരണത്തിനും പകർച്ചവ്യാധിക്കും ഇടയിൽ അവൾ എന്തിനാണ് കുഞ്ഞിനെ തിരക്കേറിയ റോഡിലേക്ക് കൊണ്ടുവന്നത്? വ്യക്തിപരമായി, ആത്മപരിശോധന നടത്തുകയാണ് വേണ്ടത്, പ്രോത്സാഹനം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നില്ലെന്നും ചിലർ കുറിച്ചു. "ഇത് പ്രോത്സാഹിപ്പിക്കരുതെന്നാണ് മറ്റൊരാളുടെ കമന്റ്. ഉപയോക്താക്കളിലൊരാൾ പറഞ്ഞു, "എല്ലാ അമ്മമാർക്കും അവരുടെ അർപ്പണബോധത്തിന് അഭിവാദ്യമെന്നാണ് മറ്റൊരാളുടെ കമന്റ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

രാവിലെ എട്ടുമണിയോടെ പ്രിയങ്ക സംഭവസ്ഥലത്ത് റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നുവെങ്കിലും തുടക്കത്തിൽ അത് സാധിച്ചിരുന്നില്ല. അതിനുശേഷം ഒരു ഉദ്യോഗസ്ഥൻ അവരോട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് കുട്ടിയോടൊപ്പം സെക്ടർ 29 ലെ ട്രാഫിക് ലൈനിൽ എത്തിയെന്നാണ് ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നത്.

നടി മൃണാള്‍ താക്കൂറിന്റെ ലേറ്റസ്റ്റ് ഫോട്ടോസ്

English summary
Chandigarh cop controls traffic with baby in her arms in viral video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X