Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം ആ വോട്ടിന് പിന്നാലെ പോയി, അതൊരിക്കലും കിട്ടിയില്ല, തോല്‍വിയില്‍ പ്രതികരിച്ച് ആസാദ്

ദില്ലി: ബിജെപി ജയത്തിനായി യുപിയില്‍ കഠിനാധ്വാനം ചെയ്തിരുന്നുവെന്ന് ചന്ദ്രശേഖര്‍ ആസാദ്. എന്നാല്‍ അധികാരത്തിലെത്തിയ ശേഷം അവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്‌തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വലിയ വാഗ്ദാനങ്ങളാണ് അവര്‍ തിരഞ്ഞെടുപ്പില്‍നല്‍കിയത്. സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുമെന്നും, വൈദ്യുത ബില്‍ കുറയ്ക്കുമെന്നും പറഞ്ഞു. പലയിടത്തും ബിജെപി വോട്ടുകള്‍ വാങ്ങിച്ചെടുക്കുകയായിരുന്നു. പ്രതിപക്ഷം ആകെ ചിതറിപ്പോയി. രാജ്യത്തോ യുപിയിലോ ജനാധിപത്യം ഇല്ലാത്ത അവസ്ഥയാണെന്നും ആസാദ് പറഞ്ഞു.

1

തിരഞ്ഞെടുപ്പില്‍ പണാധിപത്യമാണ് നടക്കുന്നത്. ജനാധിപത്യത്തില്‍ ആര്‍ക്ക് വേണമെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. എന്നാല്‍ കോടികളില്ലാതെ ഇന്ന് മത്സരിക്കാനാവില്ല. തിരഞ്ഞെടുപ്പില്‍ അത്തരക്കാര്‍ തോല്‍ക്കും. എല്ലാ പാര്‍ട്ടികളും കോടികളാണ് തിരഞ്ഞെടുപ്പില്‍ ചെലവഴിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. അത്തരമൊരു സംഘടനാ ശക്തി വര്‍ഷങ്ങള്‍ കൊണ്ട് മാത്രമേ ഉണ്ടാക്കാനാവൂ. തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് ഇറങ്ങിയാല്‍ സംഘടന ഉണ്ടാക്കാനാവില്ല. പ്രതിപക്ഷം തിരഞ്ഞെടുപ്പ് തോറ്റത് വെറും ആറുമാസം മുമ്പാണ് അവര്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത് എന്നത് കൊണ്ടാണ്. അതിന് പുറമേ വിഘടിച്ച് നില്‍ക്കുകയായിരുന്നു. അപ്പോള്‍ തോല്‍ക്കാനുള്ള സാധ്യത വര്‍ധിക്കുമെന്നും ആസാദ് പറഞ്ഞു.

അഖിലേഷ് യാദവിന്റെ സഖ്യം അപൂര്‍ണമായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ ഫലവും അപൂര്‍ണമായിരുന്നു. ദളിതരെയും മുസ്ലീങ്ങളെയും ഒപ്പം നിര്‍ത്താതെ ഒന്നും നടക്കില്ല. ചൂഷകനെതിരെ അടിച്ചമര്‍ത്തപ്പെട്ടവരെ അണിനിരത്തുകയായിരുന്നു വേണ്ടത്. പട്ടികജാതി-പട്ടികവര്‍ഗം, പിന്നോക്ക വിഭാഗം, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ഒന്നിച്ചെത്തണമായിരുന്നു. ബിജെപി അധികാരത്തിന് വേണ്ടി മാത്രമല്ല പോരാടുന്നത്. അവര്‍ മൊത്തം അധികാര വ്യവസ്ഥയെ തന്നെ മാറ്റുകയാണ്. അവര്‍ ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നവരാണ്. അവര്‍ പൊതു മുതല്‍ വിറ്റഴിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനം തന്നെ അവര്‍ ഇല്ലാതാക്കുകയാണ്. പകയുടെയും ബ്ലാക്‌മെയിലിംഗിന്റെയും രാഷ്ട്രീയമാണ് അവര്‍ പയറ്റുന്നതെന്നും ആസാദ് ആരോപിച്ചു.

ബ്രാഹ്മണര്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണെന്ന പ്രചാരണമാണ് ആദ്യം ഉണ്ടായത്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. മുന്നോക്ക സമുദായം എപ്പോഴും ബിജെപിക്ക് അനുകൂലമായിരുന്നു. പ്രതിപക്ഷം ഇതിനെ തെറ്റായി വ്യാഖാനിച്ചു. അവര്‍ മുന്നോക്ക വിഭാഗം വോട്ടുകള്‍ക്കായി ശ്രമിച്ചു. എന്നാല്‍ അതൊരിക്കലും സംഭവിക്കാത്ത കാര്യമാണ്. ആരും സംവരണത്തെ പറ്റിയോ സര്‍ക്കാര്‍ ജോലികളില്‍ സംവരണത്തെ കുറിച്ചോ സംസാരിച്ചില്ല. ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്ത് കഴിഞ്ഞു. പലരെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയാണ്. അവര്‍ക്ക് ജാമ്യം പോലും കിട്ടുന്നില്ലെന്നും ആസാദ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+