ഭാഷ വെറുക്കപ്പെടാനുള്ളതല്ല, ഡൽഹിയിൽ ആശയവിനിമയത്തിന് ഹിന്ദി ഉപയോഗപ്രദമാണ്: ചന്ദ്രബാബു നായിഡു
ഡൽഹി: എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ തമിഴ്നാട് സർക്കാരും കേന്ദ്രവും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഭാഷാ തർക്കത്തിനിടെ പ്രതികരണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു. ഹിന്ദി പഠിക്കുന്നത് ഡൽഹിയിൽ എത്തുമ്പോൾ ഹിന്ദിയിൽ ഒഴുക്കുള്ള സംഭാഷണം സാധ്യമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മാതൃഭാഷയിൽ പഠിക്കുന്നവർ മാത്രമെ ലോകമെമ്പാടും മികവ് പുലർത്തുന്നതെന്നും നിയമസഭയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ഇംഗ്ലീഷ് ഭാഷയ്ക്ക് മാത്രമെ അറിവ് ഉറപ്പ് നൽകാൻ കഴിയൂ എന്ന തെറ്റായ ധാരണ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാഷ ആശയ വിനിമയത്തിന് മാത്രമാണെന്നും അറിവ് ഭാഷയ്ക്ക് ഒപ്പം വരില്ലെന്നും അദ്ദേഹം പറഞ്ഞു.

" ഞാൻ നിങ്ങളോട് വളരെ വ്യക്തമായി പറയുന്നു. ഭാഷ വെറുക്കാനുള്ളതല്ല. ഇവിടെ ആന്ധ്രാപ്രദേശിൽ മാതൃഭാഷ തെലുങ്കാണ്. ഹിന്ദി ദേശീയ ഭാഷയും അന്താരാഷ്ട്ര ഭാഷ ഇംഗ്ലീഷുമാണ്, " അദ്ദേഹം പറഞ്ഞു. മാതൃഭാഷ മറക്കാതെ ഉപജീവനത്തിനായി കഴിയുന്നത്ര ഭാഷകൾ പഠിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ജപ്പാൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് നിരവധി ആളുകൾ പോകുന്നതിനാൽ, ആ ഭാഷകളും ഇവിടെ പഠിക്കാൻ കഴിയുമെങ്കിൽ ആളുകൾ ഈ വിദേശ ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കുന്നത് എളുപ്പമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഭാഷയുടെ പേരിൽ അനാവശ്യ രാഷ്ട്രീയത്തിൽ ഏർപ്പെടേണ്ടതില്ലെന്നും കഴിയുന്നത്ര ഭാഷകൾ പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപമുഖ്യമന്ത്രിയും ജനസേന തലവനുമായ പവൻ കല്യാൺ ഭാഷ തർക്കത്തിൽ സംസാരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നായിഡുവിന്റെ പരാമർശം.
രാജ്യത്തിന്റെ അഖണ്ഡത നിലനിർത്താനും ജനങ്ങൾക്കിടയിൽ സ്നേഹവും ഐക്യവും വളർത്തിയെടുക്കാനും ഭാഷ വൈവിധ്യത്തെ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പവൻ കല്യാൺ കഴിഞ്ഞയാഴ്ച തൻ്റെ പാർട്ടിയുടെ 11-ാം രൂപീകരണ ദിനത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞിരുന്നു, ഇന്ത്യയ്ക്ക് തമിഴ് ഉൾപ്പെടെ ഒന്നിലധികം ഭഷകൾ ആവശ്യമാണ്, രണ്ട് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു,
" ചിലർ സംസ്കൃതത്തെ വിമർശിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. തമിഴ്നാട്ടിലെ രാഷ്ട്രീയക്കാർ സാമ്പത്തിക ലാഭത്തിനായി തങ്ങളുടെ സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാൻ അനുവദിക്കുമ്പോൾ എന്ത് കൊണ്ട് ഹിന്ദിയെ എതിർക്കുന്നു? അവർക്ക് ബോളിവുഡിൽ നിന്ന് പണം വേണം, പക്ഷേ ഹിന്ദി സ്വീകരക്കാൻ വിസമ്മതിക്കുന്നു. അത് എന്ത് യുക്തിയാണ്? ഡി എം കെ സർക്കാരിനെതിരെ ആഞ്ഞടിച്ച് കല്യാൺ പറഞ്ഞിരുന്നു.












Click it and Unblock the Notifications