കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡ് പണിയില്‍ തട്ടിപ്പ്; വനിതാ മജിസ്‌ട്രേറ്റ് കൈയ്യോടെ പിടികൂടി; വീഡിയോ വൈറല്‍

  • By Gokul
Google Oneindia Malayalam News

ബുലന്ദ്ഷഹര്‍: രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാറും ഒത്തുചേര്‍ന്ന് റോഡുപണിയില്‍ വമ്പന്‍ കൃത്രിമം കാണിക്കുമ്പോള്‍ പെരുവഴിയിലാകുന്നത് ജനങ്ങളാണ്. പകല്‍ പണിയുന്ന റോഡ് ഒരു ദിവസം കഴിമ്പോഴേക്കും പൊട്ടിപ്പൊളിയുന്നതിന്റെ രഹസ്യം റോഡു പണിയില്‍ കൃത്രിമം കാട്ടിയാണെന്നത് പകല്‍പോലെ വ്യക്തമാണെങ്കിലും കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുന്നത് അപൂര്‍വാണ്.

എന്നാല്‍, ഇതാ യു.പിയിലെ ബുലന്ദ്ഷഹറിലെ ജില്ലാ മജിസ്‌ട്രേറ്റ് ബി. ചന്ദ്രകല നടുറോഡില്‍ കരാറുകാരെ നിര്‍ത്തിപ്പൊരിക്കുന്ന കാഴ്ച യു ട്യൂബില്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. ഐഎഎസ്സുകാരിയായ പെണ്‍പുലിയുടെ വീഡിയോ ഒറ്റദിവസം കൊണ്ട് കണ്ടത് ആറുലക്ഷം പേരാണ്. സോഷ്യല്‍ മീഡിയയിലെ പുതിയ ഹീറോ ആയി മാറിയിരിക്കുകയാണ് ഇപ്പോള്‍ ചന്ദ്രകല.

റോഡുപണിയില്‍ കാണിക്കുന്ന തട്ടിപ്പ് കൈയ്യോടെ പിടികൂടിയ ചന്ദ്രകല തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ നടുറോഡില്‍ കൈ വിരല്‍ ചൂണ്ടി സ്തബ്ധരാക്കിക്കളഞ്ഞു. റോഡ്പണിക്ക് ഉപയോഗിക്കുന്ന കല്ലുകള്‍ നിലവാരം കുറഞ്ഞവയാണെന്ന് ഉദ്യോഗസ്ഥ കണ്ടെത്തി. തട്ടിപ്പ് പണിയെടുത്ത് പണം തട്ടിയെടുക്കാന്‍ നാണമില്ലേയെന്ന് ഉദ്യോഗസ്ഥരോട് മജിസ്‌ട്രേറ്റ് ചോദിച്ചു.

ഇത് നിങ്ങളുടെ വീട്ടില്‍ നിന്നെടുത്തുകൊണ്ടുവരുന്ന പണമല്ല. ജനങ്ങളുടെ നികുതി പണമാണ്. പേപ്പറില്‍ എല്ലാം ഭംഗിയാക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയാണ് നിങ്ങള്‍. നിലവാരം കുറഞ്ഞ എല്ലാ സാധാനങ്ങളും ഉടനടി നീക്കി ഗുണനിലവാരം ഉറപ്പാക്കണമെന്ന് അവര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. 17 കരാറുകാരുടെ ലൈസന്‍സ് ചന്ദ്രകല റദ്ദാക്കുകയും ചെയ്തു. ജോലിയോട് കാണിക്കുന്ന അമിതമായ ആത്മാര്‍ത്ഥത കാരണം മഥുരയില്‍ ജനകീയ കലക്ടറായിരുന്ന ഇവരെ അകാരണമായി ബുലന്ദ്ഷഹറിലേക്ക് സ്ഥം മാറ്റുകയായിരുന്നു.

English summary
Woman IAS Officer chandrakala Fires Away At Bulandshahr Civic Officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X