ദൈവത്തിന്റെ പണി നേരിട്ട് ചെയ്യാന്‍ ലഭിച്ച സിദ്ധി, ആത്മീയതയിലെ വിവാദ നായകന്റെ പഴയ ചരിത്രം

  • Posted By:
Subscribe to Oneindia Malayalam

സന്ന്യാസം ആഭാസമാക്കിയ ഇന്ത്യയിലെ വിവാദ സ്വാമിമാരില്‍ ഒരാളാണ് ചന്ദ്രസ്വാമി. യഥാര്‍ത്ഥ പേര് നേമി ചന്ദ് ജെയിന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിങ്‌മേക്കര്‍ തുടങ്ങി ചന്ദ്രസ്വാമിയെ കുറിച്ച് പറയാന്‍ വിശേഷണങ്ങള്‍ ഒത്തിരിയുണ്ട്. അതിലേറെയുണ്ട് സ്വാമിയുടെ പഴയ ചരിത്രങ്ങള്‍.

രാഷ്ട്രീയത്തില്‍ ആത്മീയതയുടെ കച്ചവട സാധ്യതകള്‍ ഏറ്റവും നന്നായി പ്രയോഗിച്ചത് പോലും നേമി ചന്ദ് ജെയിനായിരുന്നു. കള്ളകടത്തും രാജ്യത്തെ വിവിധ കുറ്റകൃത്യങ്ങള്‍ക്കും കാരണക്കാരനായ ചന്ദ്രസ്വാമിയെ രാജ്യം കണ്ടത് മുട്ട് വിറവോടെ.

വിവിധ കേസുകളില്‍ കുടുങ്ങിയ ചന്ദ്രസ്വാമിയെ അടുത്തിടെ രാജീവ് ഗാന്ധി കുറ്റവിമുക്തനാക്കിയിരുന്നു. മുന്‍ പ്രധാമന്ത്രി നരസിംഹ റാവുവിന്റെ ആത്മീയ ഉപദേഷ്ടാവും മുഖ്യഇടനിലക്കാരനുമായിരുന്നു ചന്ദ്രസ്വാമി. നേമി ചന്ദ് ജെയിന്‍ എന്ന ചന്ദ്രസ്വാമിയെ കുറിച്ച് അറിയാത്ത കാര്യങ്ങള്‍.

പലിശക്കാരന്റെ മകന്‍

പലിശക്കാരന്റെ മകന്‍

ഇന്ത്യയിലെ വിവാദ ദുര്‍മന്ത്രവാദിയയ നേമി ചന്ദ് 1948ല്‍ രാജസ്ഥാനിലെ ബെഹ്‌റോറിലാണ് ജനനം. നാട്ടിലെ പലിശക്കാരന്റെ മകന്‍. കുട്ടിക്കാലത്ത് തന്നെ ഹൈദരബാദിലേക്ക് താമസം മാറ്റി.

ദുര്‍മന്ത്രവാദത്തിലെ ആകര്‍ഷണം

ദുര്‍മന്ത്രവാദത്തിലെ ആകര്‍ഷണം

കുട്ടിക്കാലത്ത് തന്നെ ചന്ദ്രസ്വാമി ദുര്‍മന്ത്രവാദങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും ശ്രമിച്ചിരുന്നു. പിന്നീട് വീട് വിട്ടിറങ്ങിയ ചന്ദ്രസ്വാമി അറിയപ്പെടുന്ന സന്ന്യാസിമാരുടെ ശിക്ഷ്യനായി ദുര്‍മന്ത്രവാദം പഠിച്ചെടുത്തു.

രാജസ്ഥാനിലെ കൊടും കാടുകളില്‍

രാജസ്ഥാനിലെ കൊടും കാടുകളില്‍

ദുര്‍മന്ത്രവാദം പഠിച്ചതിന് ശേഷം സ്വാമി രാജസ്ഥാനിലെ കാടുകളില്‍ കുറേക്കാലം താമസിക്കുകെയും മെഡിറ്റേഷന് വേണ്ടി സമയം ചെലവഴിച്ചിരുന്നുവത്രേ. നാലു വര്‍ഷത്തെ സ്വാമിയുടെ മെഡിറ്റേഷനിലൂടെ ശക്തി ലഭിച്ചുവെന്നാണ് പറയുന്നത്.

കാണപ്പെട്ട മനുഷ്യദൈവം

കാണപ്പെട്ട മനുഷ്യദൈവം

സിദ്ദി ലഭിച്ചതോടെ ചന്ദ്രസ്വാമി നാട്ടില്‍ പലയിടങ്ങളിലും അറിയപ്പെട്ട് തുടങ്ങി. ആളുകള്‍ക്ക് അവിശ്വസനീയമായ സംഭാഷണങ്ങളും സ്വാമി പറയാന്‍ തുടങ്ങിയതോടെ നാട്ടിലും അറിയപ്പെട്ട് തുടങ്ങി.

English summary
Godman Chandraswami unknown facts.
Please Wait while comments are loading...