• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിക്രം ലാൻഡർ തകർന്നത് എന്തുകൊണ്ട്? ഐഎസ്ആർഒയുടെ മറുപടിയെന്ത്... ഐഎസ്ആർഒ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

ബെംഗളൂരു: ഇന്ത്യ സ്വപ്ന ദൌത്യമായ ചന്ദ്രയാൻ 2വിന്റെ വിക്രം ലാൻഡർ തകർന്ന് നാല് ദിവസം പിന്നിടുമ്പോഴും നിശബ്ദത പാലിച്ച് ഐഎസ്ആർഒ. വിക്രം ലാൻഡർ എന്തുകൊണ്ട് തകർന്നു എന്ന ചോദ്യത്തിനുള്ള മറുപടി ഇതുവരെയും ഐഎസ്ആർഒ നൽകിയിട്ടില്ല. സെപ്തംബർ ഏഴിന് പുലർച്ചെ ചന്ദ്രോപരിതലത്തിന്റെ ദക്ഷിണ ധ്രൂവത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് വിക്രം ലാൻഡറും ഐഎസ്ആർഒയുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. ക്രാഷ് ലാൻഡിംഗ് സംഭവിച്ചതുകൊണ്ടാണ് ആശയവിനിമയം നഷ്ടമായതെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇതിനുള്ള കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഐഎസ്ആർഒ ഇതുവരെ നൽകിയിട്ടില്ല.

ആരോപണങ്ങൾ കെട്ടിച്ചമച്ചത്: യുഎന്നിലെ പരാമർശത്തിൽ ആഞ്ഞടിച്ച് ഇന്ത്യ!! നീക്കങ്ങൾ രാഷ്ട്രീയ അജൻഡകൾക്ക്

ഐഎസ്ആർഒയും വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഇന്ത്യൻ ബഹിരാകാശ ഏജൻസി മാധ്യമ പ്രവർത്തകരെ ഇസ്രാത്തിൽ നിന്ന് തിരിച്ചയയ്ക്കുകയായിരുന്നു. തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ വിവരങ്ങൾ നൽകാമെന്നും അറിയിക്കുകയായിരുന്നു. എന്നാൽ ഞായറാഴ്ച ഉച്ചതോടെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചിരുന്നു. ഓർബിറ്ററിൽ നിന്ന് ലഭിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സോഫ്റ്റ് ലാൻഡിംഗ് തയ്യാറാക്കിയിരുന്ന വിക്രം ലാൻഡർ ക്രാഷ് ലാൻഡ് ചെയ്യുകയായിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാൽ എന്തുകൊണ്ട് ക്രാഷ് ലാൻഡിംഗ് സംഭവിച്ചു എന്നോ വിക്രം ലാൻഡറിംൽ ഐഎസ്ആർഒയ്ക്ക് എങ്ങനെ പിഴച്ചുവെന്നോ എന്നത് സംബന്ധിച്ച ഒരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല.

ആശയവിനിമയം നഷ്ടമായത് എന്തുകൊണ്ട്?

ആശയവിനിമയം നഷ്ടമായത് എന്തുകൊണ്ട്?

ചന്ദ്രോപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ അകലെവെച്ചാണ് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ സെക്കന്റുകൾ ബാക്കി നിൽക്കെയാണ് എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് ലാൻഡർ അപ്രത്യക്ഷമായത്. ലഭിച്ച വിവരങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താമെന്ന് വ്യക്തമാക്കിയ ഐഎസ്ആർഒ മാധ്യമങ്ങളോട് ബെംഗളൂരുവിലെ ഇസ്രാത്തിൽ നിന്ന് ഉടൻ മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ എന്തുകൊണ്ട് വിക്രം ലാൻഡർ ക്രാഷ് ലാൻഡ് ചെയ്തുുവെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്. ദൌത്യത്തിന് തിരിച്ചടി നേരിട്ടതോടെ ശനിയാഴ്ച രാവിലെ എട്ട് മണിക്ക് നടത്താനിരുന്ന വാർത്താ സമ്മേളനവും ഐഎസ്ആർഒ റദ്ദാക്കിയിരുന്നു.

 ദൌത്യം പരാജയമല്ലെന്ന്?

ദൌത്യം പരാജയമല്ലെന്ന്?

978 കോടിയുടെ ചന്ദ്രയാൻ പദ്ധതി 90-95 ശതമാനം ലക്ഷ്യങ്ങളും പൂർത്തിയാക്കിയെന്നാണ് ഐഎസ്ആർഒ പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെട്ടത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ജിഎസ്എൽവി റോക്കറ്റുകൾ പരാജയപ്പെട്ടപ്പോൾ ഐഎസ്ആർഒ ചെയർമാൻ ഉടൻതന്നെ മാധ്യമങ്ങളെ അഭിസംബോധന ചെയ്തിരുന്നു. റോക്ക് ദൌത്യം പരാജയപ്പെടാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിച്ച് ചെയർമാൻ സംസാരിച്ചെന്നും മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

 നിയന്ത്രണം വിട്ട് ക്രാഷ് ലാൻഡ് ചെയ്തെന്ന്..

നിയന്ത്രണം വിട്ട് ക്രാഷ് ലാൻഡ് ചെയ്തെന്ന്..

വിക്രം ലാൻഡർ ചന്ദ്രനിലേക്ക് താഴ്ന്നിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ക്രാഷ് ലാൻഡ് ചെയ്യുകയായിരുന്നുവെന്നാണ് ഐഎസ്ആർഒ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തത്. താഴേക്ക് ഇറങ്ങുന്നതിനിടെ ദിശമാറ്റാൻ ഉപയോഗിക്കുന്ന ചെറിയ ത്രസ്റ്റർ തകർന്നാണ് ക്രാഷ് ലാൻഡിംഗ് സംഭവിച്ചതെന്നാണ് ഈ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ ആശയവിനിമയവും നഷ്ടമായി.

ആദ്യം സന്തോഷം പിന്നീട്..

ആദ്യം സന്തോഷം പിന്നീട്..

1,471 കിലോഗ്രാം ഭാരമുള്ള വിക്രം ലാൻഡർ ശനിയാഴ്ച പുലർച്ചെ 1.38നാണ് ചന്ദ്രനിലേക്ക് താഴ്ന്നിറങ്ങാൻ ആരംഭിച്ചത്. ആദ്യം വിക്രം ലാൻഡറിന്റെ ഓരോ ചലനത്തേയും കയ്യടിച്ച് സ്വീകരിച്ച ഇസ്രാത്തിലെ ശാസ്ത്രജ്ഞരുടെ മുഖത്ത് മിനിറ്റുകൾക്ക് ശേഷം ഇരുട്ട് പരക്കുകയായിരുന്നു. ആദ്യം കൃത്യമായ പാതയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന വിക്രം ലാൻഡർ പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു. പിന്നീട് ദിശ മനസ്സിലായെങ്കിലും വിക്രമുമായുള്ള ബന്ധം വിഛേദിക്കപ്പെടുകയായിരുന്നു. ആശയവിനിനമയം നഷ്ടമാകുന്നതിന് തൊട്ടുമുമ്പ് വിക്രമിനെ കാണാതായെങ്കിലും അതേ പാതയിലേക്ക് തിരിച്ചെത്തിയിരുന്നു. ലാൻഡറിന് അതിന്റെ ദിശ നഷ്ടമാകുകയായിരുന്നു.

എന്ത് സംഭവിച്ചു?

എന്ത് സംഭവിച്ചു?

ഓർബിറ്റർ വിക്രം ലാൻഡറിന്റെ ചിത്രം പകർത്തിയതായി ഐഎസ്ആർഒ ചെയർമാൻ കെ ശിവനാണ് വ്യക്തമാക്കിയത്. മണിക്കൂറുകൾ നീണ്ട ആശങ്കയിൽ നിന്ന് താൽക്കാലിക മോചനമുണ്ടായെങ്കിലും ലാൻഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഓർബിറ്റർ ചന്ദ്രോപരിതലത്തിലുള്ള വിക്രമിന്റെ ഒരു തെർമൽ ചിത്രമാണ് പകർത്തിയത്. സോഫ്റ്റ് വെയറിലുണ്ടായ പിഴവാണോ മറ്റ് സാങ്കേതിക തകരാറുകളാണോ ഇതിന് പിന്നിലെന്നത് സംബന്ധിച്ച സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.

English summary
Chandrayaan-2: ISRO remains tightlipped on cause of Vikram's failure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X