കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാ ആ ചരിത്ര നിമിഷം... ചന്ദ്രയാന്‍-2 റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് ഭ്രമണപഥത്തില്‍

Google Oneindia Malayalam News

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍-2 വിജയകരമായി വിക്ഷേപിച്ചു. ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ചന്ദ്രയാന്‍-2 ദൗത്യത്തെ. ആദ്യം നിശ്ചയിച്ച തിയ്യതിയില്‍ സാങ്കേതിക തടസ്സത്തെ തുടര്‍ന്ന് വിക്ഷേപണം മാറ്റി വയ്ക്കുകയായിരുന്നു. ഇപ്പോള്‍ എല്ലാ ആശങ്കകളും മാറ്റി നിര്‍ത്തി ചന്ദ്രയാനെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് കഴിഞ്ഞിരിക്കുന്നു.

ഇന്ത്യയുടെ അഭിമാന ദൗത്യം; ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍-2ഇന്ത്യയുടെ അഭിമാന ദൗത്യം; ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍-2

ജിഎസ്എല്‍വി റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രയാന്‍- 2 നെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതായിരുന്നു ഏറ്റവും നിര്‍ണായകമായ കാര്യം. അതും വിജയകരമായി പൂര്‍ത്തിയാക്കപ്പെട്ടു.

Chandrayaan

വിക്ഷേപിക്കപ്പെട്ട് 14 മിനിട്ടുകളും 59 സെക്കന്റും പൂര്‍ത്തിയായപ്പോള്‍ ആണ് ചന്ദ്രയാന്‍ റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് ഭ്രമണപഥത്തില്‍ എത്തിയത്. ഭൂമിയ്ക്ക് മുകളില്‍ 170 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചായിരുന്നു ഇത് സംഭവിച്ചത്.

ഇതിന്റെ ചിത്രം ഐഎസ്ആര്‍ഒ അവരുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ആയിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് ചന്ദ്രയാന്‍-2 നെ വഹിച്ചുകൊണ്ട് ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ ഇറങ്ങി പഠനങ്ങള്‍ നടക്കുന്ന വിക്രം എന്ന ലാന്‍ഡര്‍, പര്യവേഷണത്തിനുള്ള പ്രഗ്യാന്‍ എന്ന് പേരുള്ള റോവര്‍ എന്നിവ അടങ്ങിയതാണ് ചന്ദ്രയാന്‍ 2.

English summary
Chandrayaan 2 successfully separated from GSLV rocket and got into Earth's orbit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X