ചാന്ദ്രയാന്‍ 3 ജൂലായ് 13ന് വിക്ഷേപിക്കും; തിയതിയും സമയവും പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ന്യൂഡല്‍ഹി: ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപ തിയതി പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ. ജൂലായ് 13ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് വിക്ഷേപണം. ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ ഏറ്റവും സുപ്രധാന മിഷനായി കാണുന്നതാണ് ചാന്ദ്രയാന്‍ 3. ചന്ദ്രനിലേക്ക് ഇന്ത്യ അയക്കാന്‍ പോകുന്ന മൂന്നാമത്തെ ദൗത്യമാണിത്. നാല് വര്‍ഷം മുമ്പ് ചന്ദ്രയാന്‍ രണ്ട് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയിരുന്നു.
ഇതേ തുടര്‍ന്ന് പര്യടനത്തിന് സാധിക്കാതെ ദൗത്യം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം നേരത്തെ പലതവണ നീട്ടിവെക്കപ്പെട്ടതാണ്. ജിഎസ്എല്‍വി മൂര്‍ക്ക് മൂന്നിന്റെ ചിറകിലേറിയാണ് ചാന്ദ്രയാന്‍ മൂന്നാം ദൗത്യം യാത്രയാവുക.

ചാന്ദ്രയാന്‍ 2 ഐഎസ്ആര്‍ഒ വലിയ പ്രതീക്ഷകളുമായി വിക്ഷേപിച്ചതായിരുന്നു. ചന്ദ്രനെ വലംവെക്കാന്‍ ഇവയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ വിക്രം ലാന്‍ഡറിന് ചന്ദ്രനില്‍ ഹാര്‍ഡ് ലാന്‍ഡ് ചെയ്യേണ്ടി വന്നതിലൂടെ റോവറിനെ പ്ലാന്‍ ചെയ്തത് പോലെ വിന്യസിക്കാനായില്ല. ചന്ദ്രന്റെ പ്രതലത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പുള്ള ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു ഇത്.
അതേസമയം ഐഎസ്ആര്‍ഒ അധികൃതര്‍ ചാന്ദ്രയാന്‍ മൂന്നിന്റെ കാര്യത്തില്‍ വലിയ ശുഭാപ്തി വിശ്വാസത്തിലാണ്. ഇത് വിജയകരമാകുമെന്നാണ് അവര്‍ പറയുന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. തുടര്‍ന്ന് റോബോട്ടിക് റോവറിന്റെ സഹായത്തോടെ പര്യവേഷണം നടത്തുന്നതാണ് അടുത്ത ഘട്ടം.
അതേസമയം മൂന്നാം ദൗത്യത്തിനുള്ള റോവര്‍ ചാന്ദ്രയാന്‍ രണ്ടിന്റെ പകര്‍പ്പല്ലെന്ന് ഐഎസ്ആര്‍ഒ പറയുന്നു. സാങ്കേതിക വിദ്യയില്‍ അടക്കം മാറ്റമുണ്ടാകും. ഇത്തവണ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതിന് അടക്കം കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. ചന്ദ്രനില്‍ തൊടുന്ന റോവിന്റെ കാലുകളും ശക്തിയേറിയതായിരിക്കും. ഇടിച്ചിറങ്ങിയ ചാന്ദ്രയാന്‍ രണ്ടിന്റെ റോവര്‍ ഇപ്പോഴും അവിടെ തന്നെയുണ്ട്.
ചന്ദ്രയാന്‍ രണ്ടാം ദൗത്യം പരാജയപ്പെട്ടത് തന്നെ സോഫ്റ്റ് ലാന്‍ഡിംഗ് പരാജയപ്പെട്ടത് കൊണ്ട് സംഭവിച്ചതാണ്. ലാന്‍ഡിംഗിന് ശേഷം റോവര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ പര്യവേഷണം നടത്തി ഉപരിതലത്തില്‍ രാസവസ്തുക്കളെ കുറിച്ച് പഠിക്കും.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരിക്കും ചാന്ദ്രയാന്‍ മൂന്ന് ലോഞ്ച് ചെയ്യുക. 615 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത്.
പലതരത്തിലുള്ള ടെസ്റ്റുകള്‍ അടക്കം നടത്തിയാണ് ചാന്ദ്രയാന്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. മുന്‍ മിഷനില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഐഎസ്ആര്‍ഒ ഈ മിഷന്‍ രൂപപ്പെടുത്തിയത്. ഇത്തവണ എന്ത് വന്നാലും മിഷന്‍ പരാജയപ്പെടരുതെന്ന നിലപാടിലാണ് ഐഎസ്ആര്‍ഒ. ചന്ദ്രന്റെ ഉപരിതലത്തിന്റെ 100 കിലോമീറ്റര്‍ മുകളിലായിട്ടാണ് ഈ റോവറിനെ എത്തിക്കേണ്ടത്.












Click it and Unblock the Notifications