Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യയുടെ റോക്കറ്റ് വുമണ്‍..'; ചന്ദ്രയാന്‍-3 മിനിയേച്ചറുമായി ക്ഷേത്രത്തിലെത്തിയ ഋതു കരിധാല്‍ ആരാണ്?

ഹൈദരാബാദ്: ചന്ദ്രയാന്‍-3 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണ്. ഇന്ന് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഇന്ത്യ മൂന്നാം ചാന്ദ്രദൗത്യത്തിന് തുടക്കം കുറിച്ചത്. ഇന്നലെ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞര്‍ ദര്‍ശനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ചന്ദ്രയാന്‍-3 ന്റെ മിനിയേച്ചര്‍ പതിപ്പുമായാണ് ശാസ്ത്രജ്ഞരെത്തിയത്.

ഐ എസ് ആര്‍ ഒയിലെ വനിതാ ശാസ്ത്രജ്ഞയായ ഋതു കരിധാല്‍ ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് ശാസ്ത്രജ്ഞര്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്. ഇതിന് പിന്നാലെ ആരാണ് ഋതു കരിധാല്‍ എന്ന് പലരും അന്വേഷിക്കുന്നുണ്ട്. ചന്ദ്രയാന്‍ ദൗത്യത്തില്‍ എന്താണ് അവരുടെ പങ്ക് എന്നും പലരും ആരാഞ്ഞിരുന്നു. ഇക്കാര്യം നമുക്ക് വിശദമായി പരിശോധിക്കാം.

Rithu Karidhal

ചന്ദ്രയാന്‍-3 ന് പിന്നിലെ നിര്‍ണായക സാന്നിധ്യമായ ഋതു കരിധാല്‍ ലഖ്‌നൗ സ്വദേശിയാണ്. ചന്ദ്രയാന്‍-2 ന്റെ മിഷന്‍ ഡയറക്ടറായിരുന്നു. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്റെ ഡെപ്യൂട്ടി ഓപ്പറേഷന്‍ ഡയറക്ടറുമായിരുന്നു ഋതു കരിധാല്‍. ഇന്ത്യയുടെ റോക്കറ്റ് വുമണ്‍ എന്ന് അറിയപ്പെടുന്ന ഋതു 1997 ല്‍ ആണ് ഐ എസ് ആര്‍ ഒയില്‍ ചേരുന്നത്. നിലവില്‍ ഐ എസ് ആര്‍ ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരില്‍ ഒരാളാണ്.

ലഖ്നൗ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബി എസ്സി ബിരുദവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐ ഐ എസ് സി) നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗില്‍ എംഇ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ബഹിരാകാശ ഗവേഷണത്തില്‍ കൗമാരകാലം തൊട്ടേ ആകൃഷ്ടയായിരുന്നു ഋതു കരിധാല്‍. ചെറുപ്പത്തില്‍ ഐ എസ് ആര്‍ ഒയുടെയും നാസയുടെയും റിപ്പോര്‍ട്ടുകളുടെ പേപ്പര്‍ കട്ടിംഗുകള്‍ ശേഖരിച്ചിരുന്നു.

Chandrayan-3

ദേശീയ അന്തര്‍ദേശീയ ജേര്‍ണലുകളില്‍ 20-ലധികം പ്രബന്ധങ്ങള്‍ ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ 'ഐ എസ് ആര്‍ ഒ യങ് സയന്റിസ്റ്റ് അവാര്‍ഡ്' ജേതാവാണ്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ എയ്റോസ്പേസ് ടെക്നോളജീസ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ എംഒഎം 2015 അവാര്‍ഡ്, വുമണ്‍ അച്ചീവേഴ്‌സ് ഇന്‍ എയ്‌റോസ്‌പേസ്-2017, ഐ എസ് ആര്‍ ഒ ടീം അവാര്‍ഡ്, എ എസ് ഐ അവാര്‍ഡ് എന്നിവയും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ലഖ്‌നൗവിലെ ഇടത്തരം കുടുംബത്തില്‍ 1975 ല്‍ ആണ് ഋതു കരിധാലിന്റെ ജനനം. അവിനാശ് ശ്രീവാസ്തവയാണ് ഭര്‍ത്താവ്. ആദിത്യ, അനിഷ എന്നീ രണ്ട് കുട്ടികളുണ്ട്. വിദ്യാഭ്യാസം ഏറെ ദുഷ്‌കരമായിരുന്ന കാലത്ത് സ്വന്തം പ്രയത്‌നം കൊണ്ടും ഇച്ഛാശക്തി കൊണ്ടുമാണ് ഋതു രാജ്യത്തിന്റെ അഭിമാന പദ്ധതികളുടെ അമരത്തേക്ക് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+