Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു ഭീകരന്‍ പരാമര്‍ശം കത്തുന്നു; കമല്‍ഹാസന് നേരെ ചെരിപ്പേറ്, പറഞ്ഞത് ചരിത്രസത്യമെന്ന് നടന്‍

ചെന്നൈ: ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്നുവെന്ന നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയില്‍ വിവാദം കത്തുന്നു. നടനെതിരെ ബിജെപിയും തീവ്ര ഹിന്ദുസംഘടനകളും രംഗത്തുവന്നതിന് പിന്നാലെ പ്രചാരണത്തിനിടെ ആക്രമണമുണ്ടായി. മധുരയ്ക്കടുത്ത തിരുപ്പരന്‍കുഡ്രം മണ്ഡലത്തില്‍ പ്രചാരണം നടത്തുമ്പോഴാണ് കമല്‍ഹാസന് നേരെ ചെരിപ്പേറുണ്ടായത്. ചെരിപ്പ് അദ്ദേഹത്തിന്റെ ശരീരത്തില്‍ തട്ടിയില്ല. ജനക്കൂട്ടത്തിന് മേലാണ് വീണത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. താന്‍ പറഞ്ഞത് ചരിത്ര സത്യം മാത്രമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. അതില്‍ എന്തിനാണ് ചിലര്‍ക്ക് അതൃപ്തിയെന്നും കമല്‍ ചോദിച്ചു. വിവാദ പ്രസ്താവനയില്‍ കമല്‍ഹാസനെതിരെ കേസെടുത്തിട്ടുണ്ട്. അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ്.

Kamal

കമല്‍ഹാസന്റെ നാവ് അരിയണമെന്ന് എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ കെടി രാജേന്ദ്ര ബാലാജി പറഞ്ഞു. കമല്‍ഹാസന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമര്‍പ്പിച്ചു. കമല്‍ഹാസന്‍ തീക്കളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തമിലിസൈ സുന്ദരരാജന്‍ മുന്നറിയിപ്പ് നല്‍കി.

തീവ്ര ഹിന്ദു വിഭാഗത്തെ പ്രകോപിപ്പിക്കുന്നതായിരുന്നു കമല്‍ഹാസന്റെ പ്രസ്താവന. ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴ്‌നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍ഹാസന്‍. ഇദ്ദേഹത്തിന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തുമ്പോഴായിരുന്നു ഭീകരന്‍ പദം പ്രയോഗിച്ചത്.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ പരാമര്‍ശിച്ചാണ് കമല്‍ഹാസന്‍ ഹിന്ദു ഭീകരനെ കുറിച്ച് പരാമര്‍ശിച്ചത്. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഗോഡ്‌സെ ആയിരുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

1948ല്‍ ഗാന്ധിജിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചില ഉത്തരങ്ങള്‍ തേടിയാണ് താന്‍ ഇവിടെ വന്നത്. നല്ല ഇന്ത്യക്കാര്‍ സമത്വത്തില്‍ വിശ്വസിക്കും. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. കമല്‍ഹാസനെതിരെ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയും രംഗത്തുവന്നിരുന്നു. തമിഴ്‌നാട്ടില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഈ മാസം 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്.

Recommended Video

cmsvideo
    രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി!! മമതയും പറഞ്ഞു?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+