കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോമൂത്രത്തിന് ലിറ്ററിന് 4 രൂപ; ഇതാണ് രാഹുലിന്റെ ന്യായ് പദ്ധതി, ഛത്തീസ്ഗഡ് കോണ്‍ഗ്രസിലും മാറ്റം

Google Oneindia Malayalam News

റായ്പൂര്‍: രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി ഒരുപാട് പേര്‍ക്ക് പ്രതീക്ഷ നല്‍കിയ ഒരു പദ്ധതിയായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാനും തുടങ്ങിയിരുന്നു. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഇത് വേറൊരു മോഡലിലാണ് നടപ്പാക്കുന്നത്. കുറച്ച് ഹിന്ദുത്വം കൂടി ഇതിനൊപ്പം മിക്‌സ് ചെയ്തിട്ടുണ്ട്. ഗോമൂത്രം നാല് രൂപയ്ക്ക് വാങ്ങാനാണ് ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ തീരുമാനം. പ്രാദേശികമായി നടക്കുന്ന ഹരേലി ഉത്സവത്തില്‍ നിന്നാണ് ഗോമൂത്രം വാങ്ങുന്നത്. ലിറ്ററിനാണ് നാല് രൂപ വരെ നല്‍കുന്നത്.

മസ്തിഷ്‌കത്തിന്റെ ഒരു ഭാഗം ഇപ്പോഴില്ല; അപൂര്‍വ രോഗം രണ്ട് തവണ; ഞെട്ടിച്ച് ഗെയിം ഓഫ് ത്രോണ്‍സ് നായികമസ്തിഷ്‌കത്തിന്റെ ഒരു ഭാഗം ഇപ്പോഴില്ല; അപൂര്‍വ രോഗം രണ്ട് തവണ; ഞെട്ടിച്ച് ഗെയിം ഓഫ് ത്രോണ്‍സ് നായിക

1

ഛത്തീസ്ഗഡിന്റെ ഗോധന്‍ ന്യായ് യോജന എന്ന ഫ്‌ളാഗ്ഷിപ്പ് പദ്ധതി പ്രകാരമാണ് ഇത് വാങ്ങുന്നത്. അതായത് ന്യായ് പദ്ധതിയുടെ വിവിധ വേരിയന്റുകളിലൊന്നാണിത്. ഗോ കര്‍ഷകരിലേക്ക് വരുമാനമെത്തിക്കുന്ന തീരുമാനമാണിത്. അടുത്ത വര്‍ഷം സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ് ഛത്തീസ്ഗഡ്. നിലവില്‍ യാതൊരു വിധ വെല്ലുവിളിയും സര്‍ക്കാര്‍ നേരിടുന്നില്ല. എന്നാല്‍ കൂടുതല്‍ ജനപ്രിയമാകാനുള്ള ഒരുക്കത്തിലാണ് ഭൂപേഷ് ബാഗല്‍. ഗോധന്‍ ന്യായ് യോജന ചാണകവും ഇതുപോലെ സംഭരിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് നടപ്പാക്കിയ ഈ പദ്ധതി വന്‍ വിജയമായിരുന്നു.

ബാഗലിന്റെ നീക്കത്തിന് പിന്നില്‍ വന്‍ ലക്ഷ്യങ്ങള്‍ വേറെയുമുണ്ട്. ബിജെപിയുടെ എല്ലാ പദ്ധതികളും ഏറ്റെടുത്തിരിക്കുകയാണ് ബാഗല്‍. അതാകെ പൊളിച്ച് കോണ്‍ഗ്രസിന്റെ രൂപത്തിലാക്കി. ഇതോടെ ബിജെപിക്ക് ഉന്നയിക്കാന്‍ വിഷയങ്ങള്‍ ഇല്ലാതായിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ തന്നെ പ്രതിപക്ഷം ദുര്‍ബലമാവുകയും ചെയ്തു. കോണ്‍ഗ്രസിന് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തന്ത്രമാണിത്. പശുവളര്‍ത്തുന്നവര്‍, ഓര്‍ഗാനിക് കര്‍ഷകര്‍ എന്നിവരെ കരുത്തുറ്റതാക്കാനാണ് ഈ പദ്ധതികളൊക്കെ സഹായിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥ തഴച്ച് വളരുകയും ചെയ്യുന്നുണ്ട്.

ആദ്യ ഘട്ടത്തില്‍ ഗോമൂത്രം തിരഞ്ഞെടുക്കപ്പെട്ട ഗോരക്ഷാ കേന്ദ്രത്തില്‍ നിന്നാണ് വാങ്ങുക. ഓരോ ജില്ലയില്‍ നിന്നും ഇത്തരത്തില്‍ രണ്ട് ഗോരക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കും. മൃഗസംരക്ഷ കേന്ദ്രത്തില്‍ നിന്ന് ഗോമൂത്രം വാങ്ങുന്നതിനുള്ള നിരക്ക് ഗോധന്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിക്കും. ഏറ്റവും കുറഞ്ഞ നിരക്ക് ലിറ്ററിന് നാല് രൂപയാണ്. ഇത് സര്‍ക്കാര്‍ തീരുമാനിച്ച നിരക്കാണ്. ഗോശാലകളില്‍ എല്ലാ തയ്യാറെടുപ്പുകളും നടത്താന്‍ ഗോമൂത്ര ശേഖരണം നടത്തുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കുലര്‍ ഫണ്ടിന്റെ പലിശ ഗോധന്‍ ന്യായ് യോജനയുടെ ബാങ്ക് അക്കൗണ്ടിലുണ്ട്. ഇത് വെച്ചാണ് ഗോമൂത്രം വാങ്ങുന്നത്.

മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

ഗോമൂത്ര ശേഖരണം നടത്തുന്നവര്‍ രണ്ട് സ്വതന്ത്രമായ ഗോശാലകള്‍ ജില്ലകളില്‍ കണ്ടെത്തണം. ഇതില്‍ നിന്നാണ് ഗോമൂത്രം വാങ്ങുക. ഒപ്പം വനിതകളുടെ സ്വയം സഹായ സംഘത്തെയും ഒപ്പം കൂട്ടണം. അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കണം. ഈ ഗോമൂത്രം കൊണ്ട് കീടനാശിനികളാണ് ഉണ്ടാക്കുക. ഒപ്പം പ്രകൃതിദത്തമായ വളങ്ങളും ഉണ്ടാക്കും. 2020 ജൂലായില്‍ നടന്ന ഹരേലി ഉത്സവത്തിലാണ് ഗോധന്‍ ന്യായ് യോജന ഛത്തീസ്ഗഡ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ചാണകം കിലോയ്ക്ക് രണ്ട് രൂപയ്ക്കായിരുന്നു വാങ്ങിയത്. രണ്ട് വര്‍ഷത്തിനിടെ കംപോസറ്റിലൂടെ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 143 കോടി രൂപയാണ് ലഭിച്ചത്.

ദില്‍ഷയെയും റോബിനെയും വിളിച്ചു: മറുപടി ലഭിച്ചത് ഇങ്ങനെയാണ്, വെളിപ്പെടുത്തി നടന്‍ മനോജ്കുമാര്‍ദില്‍ഷയെയും റോബിനെയും വിളിച്ചു: മറുപടി ലഭിച്ചത് ഇങ്ങനെയാണ്, വെളിപ്പെടുത്തി നടന്‍ മനോജ്കുമാര്‍

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
chattisgarh govt to procure cow urine at rs 4, bhupesh baghel aims for election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X