കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം

  • By Meera Balan
Google Oneindia Malayalam News

ലഖ്‌നൗ: തമിഴ്‌നാട്ടിലെ അമ്മ ക്യാന്റീന്‍ മാതൃക മറ്റ് സംസ്ഥാനങ്ങള്‍ പലതും മാതൃകയാക്കുകയാണ്. ഇതേ മാതൃകയില്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഉച്ച ഭക്ഷണ പദ്ധതി ആരംഭിയ്ക്കാന്‍ ഒരുങ്ങുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.

സബ്‌സിഡി നിരക്കില്‍ പോഷക സമൃദ്ധമായ ഭക്ഷണം തൊഴിലാളികള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. തൈര്, പാല്‍ മുതലായവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. ഇതിനായി സംസ്ഥാന ഡയറി യൂണിറ്റുമായി ചര്‍ച്ച നടത്തും.

Akhilesh Yadav

സംസ്ഥാനത്തെ മികച്ച ഭരണത്തിനും വികസനത്തിനും തൊഴിലാളികള്‍ അവിഭാജ്യ ഘടകമാണ് . അതിനാല്‍ തന്നെ അവരുടെ ക്ഷേമം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഭക്ഷണം അവര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുന്നത് തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുന്നതിന് ഇടയാക്കുമെന്നും അഖിലേഷ് യാദവ്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യപ്പെടുന്നവര്‍ക്കാകും പദ്ധതിയുടെ ഗുണം ലഭിയ്ക്കുക. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റസ് ഫൗണ്ടേഷനുമായി സഹകരിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളുടെ പുരോഗതിയ്ക്കും മറ്റുമായി ബില്‍ഗേറ്റ്‌സുമായി അഖിലേഷ് യാദവ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി.

English summary
Cheaper food for labourers in UP soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X