കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ മൊത്തം റോഡ് അപകടങ്ങളില്‍ രണ്ടാം സ്ഥാനം ചെന്നൈയ്ക്ക്!!

  • By Neethu
Google Oneindia Malayalam News

ദില്ലി: ലോകത്ത് മൊത്തം നടക്കുന്ന റോഡ് അപകടങ്ങളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ചെന്നൈ. ദില്ലി, ജയ്പൂര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളാണ് ലോകത്ത് റോഡ് അപകടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയിലെ മറ്റ് സ്ഥലങ്ങള്‍.

ജനസാന്ദ്രത കൂടുതലുള്ള ചെന്നൈയില്‍ നൂറുകണക്കിന് റോഡ് അപകടങ്ങള്‍ ദിവസത്തില്‍ സംഭവിക്കുന്നുണ്ട്. ജയ്പൂരിന് നാലാം സ്ഥാനവും , ഇന്‍ഡോറിന് 16ാം സ്ഥാനവും കൊല്‍ക്കത്ത, ദില്ലി, ബെംഗളൂരു എന്നീ നഗരങ്ങള്‍ക്ക് 23, 24, 25 എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.

accident-pic6

ഗതാഗത നിയമങ്ങള്‍ പാലിക്കാതെ അമിത വേഗതിയല്‍ വാഹനം ഓടിക്കുന്നതാണ് ഒട്ടുമിക്ക അപകടങ്ങള്‍ക്കും കാരണമാക്കുന്നത്. റോഡ് അപകടങ്ങളില്‍ 44% മരിക്കുന്നത് കാല്‍നടയാത്രക്കാരാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ലക്ഷത്തില്‍ 0.7 ശതമാനം ആളുകളാണ് ചെന്നൈയില്‍ ഒരു ദിവസത്തില്‍ മരിക്കുന്നത്.

അപകടത്തില്‍ മരിക്കുന്നത് 15നും 29നും ഇടയില്‍ പ്രായമുള്ളവരാണ്. 2014 ലെ കണക്ക് പ്രകാരം 75000 ആളുകളാണ് മരിച്ചത്. അപകടങ്ങള്‍ വര്‍ധിക്കുന്നതിന് ആനുപാതികമായി ഇരുചക്രവാഹനങ്ങളുടെ എണ്ണത്തിലും കുത്തനെ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. 20 വര്‍ഷത്തിനുളളില്‍ 1.6 ബില്ല്യണ്‍ വാഹനങ്ങളാണ് കൂടിയത്. അപകട മരണങ്ങള്‍ വര്‍ധിക്കുന്നത് സാമ്പത്തിക വ്യവസ്ഥയെ സാരമായി തന്നെ ബാധിക്കുന്ന ഘടകമാണ്.

English summary
chennai, Jaipur, Indore and Delhi are among 47 cities across the world to register the highest rate of road fatalities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X