കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടില്‍ കയറ്റിയില്ല, യുവാവ് ഭാര്യയെയും മക്കളെയും കൊന്നു

Google Oneindia Malayalam News

ചെന്നൈ: വീട്ടില്‍ കയറ്റിയില്ലെന്ന കാരണത്താല്‍ ഭാര്യയെയും മൂന്ന് മക്കളെയും യുവാവ് കൊന്നു. ചെന്നൈയിലെ റോയാപേട്ടയിലാണ് സംഭവം. ഭാര്യയെയും മക്കളെയും ഇയാള്‍ ഇരുമ്പ് വടിക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മൂന്നാം വിവാഹത്തിനൊരുങ്ങിയ 28 കാരനെ ആദ്യഭാര്യമാര്‍ തല്ലി പതംവരുത്തി!മൂന്നാം വിവാഹത്തിനൊരുങ്ങിയ 28 കാരനെ ആദ്യഭാര്യമാര്‍ തല്ലി പതംവരുത്തി!

പാണ്ടി അമ്മാള്‍(38) എന്ന യുവതിയും 19,17,15 വീതം പ്രായമുള്ള മൂന്ന് പെണ്‍മക്കളുമാണ് മരണപെട്ടത്. കൊലപാതകം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് വിവരം പുറത്തറിയുന്നത്. റോയാപേട്ടയിലെ മുത്തു സ്ട്രീറ്റില്‍ ചിന്നരാജ് താമസിച്ചിരുന്ന വീടിന്റെ ഉടമ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറം ലോകമറിഞ്ഞത്.

Chennai Map

ഭാര്യയും മക്കളും ഒരു മാസമായി തന്നെ വീട്ടില്‍ കയറ്റുന്നില്ലെന്നും ഇതില്‍ പ്രകോപിതനായാണ് മൂവരെയും കൊലപ്പെടുത്തിയതെന്ന് ചിന്നരാജ് പോലീസിന് മൊഴി നല്‍കിയത്. നാല് വര്‍ഷം മുമ്പാണ് ചിന്നരാജ് പാണ്ടി അമ്മാളിനെ പരിചയപ്പെടുന്നത് . തുടര്‍ന്ന് ഭര്‍ത്താവ് ഉപേക്ഷിച്ച ഇവരെ ഇയാള്‍ വിവാഹം കഴിക്കുകയായിരുന്നു.

നാല് വയസ്സുകാരി സ്വയം വെടിവെച്ച് മരിച്ചു; അമ്മയ്ക്കും കാമുകനുമെതിരെ കൊലക്കുറ്റത്തിന് കേസ്നാല് വയസ്സുകാരി സ്വയം വെടിവെച്ച് മരിച്ചു; അമ്മയ്ക്കും കാമുകനുമെതിരെ കൊലക്കുറ്റത്തിന് കേസ്

പ്രായപൂര്‍ത്തിയായ മൂന്ന് പെണ്‍മക്കളോടൊപ്പം ചിന്നരാജിനെ ഒരു വീട്ടില്‍ കഴിയാന്‍ അനുവദിക്കില്ലെന്ന് പാണ്ടി അമ്മാള്‍ പറഞ്ഞിരുന്നു. പിന്നീട് ഇയാളെ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സംഭവ ദിവസം ബലമായി വീട്ടില്‍ കയറിയ ചിന്നരാജ് ആദ്യം പാണ്ടി അമ്മാളിനെയും തുടര്‍ന്ന് മൂന്ന് പെണ്‍മക്കളെയും കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വീട്ടുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

English summary
A 35-year-old man allegedly killed his wife and their three daughters after she refused to live with him and kept the bodies in his house for three days while going about his routine normally in Chennai. On Friday, the police found the four bodies and arrested the accused Chinnaraj.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X