മഴക്കെടുതിയില്‍ ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു,അവധി പ്രഖ്യാപിക്കാന്‍ നിര്‍ദേശം!

  • Written By:
Subscribe to Oneindia Malayalam
കനത്ത മഴ തുടരുന്നു, ചെന്നൈ ഭീതിയില്‍ | Oneindia Malayalam

ചെന്നൈ: രണ്ട് ദിവസമായി പെയ്യുന്ന മഴ ചെന്നൈയെ ദുരിതക്കയമാക്കി. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറിയതോടെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായിക്കഴിഞ്ഞിട്ടുണ്ട്. മഴ നിര്‍ത്താതെ പെയ്യുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേന ചെന്നൈ നിവാസികള്‍ക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

rainchennai-

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. അണ്ണാമലൈ സര്‍വ‍കലാശാല നടത്താനിരുന്ന പരീക്ഷകളെല്ലാം മഴയെത്തുടര്‍ന്ന് മാറ്റിവച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും മഴ തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. ഇതിന് പുറമേ സംസ്ഥാനത്തെ തിരുവള്ളൂര്‍, ചെന്നൈ തുടങ്ങിയ പ്രദേശങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ 153 മില്ലിമീറ്റര്‍ മഴയാണ് ചൈന്നെയില്‍ പെയ്തത്.

chennairain-

ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപത്ത് രൂപമെടുത്ത ന്യൂനമര്‍ദ്ദമാണ് പെട്ടെന്നുള്ള മഴയ്ക്ക് കാരണം. സംസ്ഥാനത്ത് ഇതുവരെ 115 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് മഴക്കെടുതിയില്‍ കുടുങ്ങിയവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ആരംഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

English summary
Moderate rains with one or two heavy spells are expected to continue over Coastal Tamil Nadu including Chennai and south coastal stations of Andhra Pradesh. Here is the weather forecast for Bengaluru, Chennai, Delhi, Hyderabad and Mumbai for November 3.
Please Wait while comments are loading...