Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയിലെ മുഗളിവാക്കത്തെ കെട്ടിടം പൊളിച്ചു, മൂന്ന് മിനിട്ടുക്കൊണ്ട് നടത്തിയ സ്‌ഫോടനത്തിന്റെ വീഡിയോ

ചെന്നൈ: ചെന്നൈ മുഗളിവാക്കത്ത് 2014 ല്‍ മഴ മൂലം തകര്‍ന്ന് വീണ് 61 പേരുടെ ജീവന് അപഹരിച്ച കെട്ടിടം ബുധനാഴ്ച വൈകുംനേരം 6.52 ഓടെ പൊളിച്ചു. മൂന്ന് മിനിട്ടുകള്‍ കൊണ്ട് നടത്തിയ സ്‌ഫോടനത്തിലൂടെയായിരുന്നു കെട്ടിടം തകര്‍ത്തത്.

 moulivakkam455677

ബുധനാഴ്ച 2 മണിയ്ക്കും 4 മണിയ്ക്കും ഇടയിലാണ് സമയം ക്രമീകരിച്ചത് എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ മൂലം സമയം നീട്ടുകയായിരുന്നു. കെട്ടിടം പൊളിയ്ക്കുന്നതിന്റെ ഭാഗമായി കാഞ്ചീപുരം ജില്ലാ ഭരണകൂടം പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിച്ചിരുന്നു. 100 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ താമസിക്കുന്ന ആളുകളെ വിവാഹ ഓഡിറ്റോറിയത്തിലേക്ക് മാറ്റി താമസിപ്പിക്കുകയും ചൊവ്വയും ബുധനും പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പോരൂര്‍- കുണ്ട്രത്തൂര്‍ റോഡിലെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പോലീസും സ്വീകരിച്ചിരുന്നു.

 moulivakkam-building-demolish5667

2014 ജൂണ്‍ 28 നാണ് മൗളിവാക്കത്ത് പണി നടന്നു കൊണ്ടിരുന്ന കെട്ടിടം തകര്‍ന്ന് വീഴുന്നത്. സൃഷ്ടി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴില്‍ പണിതിരുന്ന സ്ഥാപനം കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ന്നത്. 61 പേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. ഉത്തരേന്ത്യന്‍ ജോലിക്കാരായിരുന്നു മരച്ചവരില്‍ അധികവും. ദിവസങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ഇവരെ പുറത്തേക്ക് എടുത്തത്.

moulivakkam-building-demolish45455

ഈ വര്‍ഷം മേയ് മാസത്തിലായിരുന്നു കെട്ടിടം പൊളിച്ച് നീക്കുന്നതിന് സുപ്രീംകോടതി ഉത്തരവിറക്കിയത്. കെട്ടിടത്തിന്റെ സുരക്ഷയെ ചൂണ്ടികാട്ടിയാണ് കെട്ടിടം പൊളിയ്ക്കാന്‍ ഉത്തരവിട്ടത്. കാഞ്ചീപുരം ജില്ലാ ഭരണകൂടം കെട്ടിടം പൊളിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കെട്ടിയ നിര്‍മ്മാതാക്കള്‍ മദ്രാസ് കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി കോടതി തള്ളുകയും കെട്ടിടം പൊളിയ്ക്കുന്നതിന് ഉത്തരവിടുകയും ചെയ്തു.

 moulivakkam-building-demolish

തമിഴ്‌നാട് സര്‍ക്കാരും കെട്ടിട നിര്‍മ്മാതാക്കളും നടത്തിയ നിയമ പോരാട്ടത്തിന് ഒടുവില്‍ കെട്ടിടം പൊളിച്ച് നീക്കാന്‍ മേയ് 12 ന് കോടതി ഉത്തരവിട്ടു. ചെന്നൈ മെട്രോ പോളിറ്റന്‍ അതോറിറ്റിയുടെ കീഴില്‍ തിരുപൂര്‍ മാഗ് ലിങ്ക് ഇന്‍ഫ്രാ പ്രൊജക്ട് ലിമിറ്റഡാണ് 50 ലക്ഷം രൂപ ചിലവില്‍ കെട്ടിടം പൊളിച്ചത്.

സ്‌ഫോടനത്തിന്റെ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+