ഒരു കോടിയുടെ മാനനഷ്ടക്കേസ്; മാപ്പു പറഞ്ഞ് എഴുത്തുകാരന്‍ ചേതന്‍ ഭഗത് തടിയൂരി

  • Posted By:
Subscribe to Oneindia Malayalam

പറ്റ്‌ന: തന്റെ ഹാഫ് ഗേള്‍ഫ്രന്‍ഡ് എന്ന നോവലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന മാനനഷ്ടക്കേസില്‍ എഴുത്തുകാരന്‍ ചേതന്‍ ഭഗത് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു. ബിഹാറിലെ രാജകുടുംബമാണ് ചേതന്‍ ഭഗത്തിന്റെ ബെസ്റ്റ് സെല്ലര്‍ പുസ്തകമായ ഹാഫ് ഗേള്‍ഫ്രന്‍ഡിനെതിരെ ഒരു കോടി രൂപ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ചേതന്‍ ഭഗത് തയ്യാറാവുകയായിരുന്നു. തനിക്ക് തെറ്റുപറ്റിയെന്നും തെറ്റായ ധാരണമൂലമാണ് രാജകുടുംബത്തിനെതിരെ മോശം പരാമര്‍ശമുണ്ടായതെന്നും ചേതന്‍ സമ്മതിച്ചു. ബിഹാറിലെ ദുമറോണ്‍ രാജകുടുംബത്തിലെ പുരുഷന്മാര്‍ മദ്യപാനത്തിലും ചൂതാട്ടത്തിലും ആസക്തരാണെന്നായിരുന്നു നോവലിലെ പരാമര്‍ശം.

halfgirlfriend

ഇതേ തുടര്‍ന്ന് രാജകുടുംബാംഗമായ ചന്ദ്ര വിജയ് സിങ് ആണ് കോടതിയെ സമീപിച്ചത്. നോവലിലെ പരാമര്‍ശം തന്റെ കുടുംബത്തെ അപാമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു പരാതി. 1952ലാണ് ദുമറോണ്‍ രാജ്യം ഇന്ത്യയില്‍ ലയിക്കുന്നത്. രാജകുടുംബത്തിലെ മാഹാരാജ ബഹാദൂര്‍ രണ്ടുതവണ ലോക്‌സഭാ അംഗമായിരുന്നു.

ഭഗതും, രൂപാ പബ്ലിഷറും കോടതിക്കു പുറത്ത് കേസ് സെറ്റില്‍ ചെയ്തതായി രാജുകുടുംബത്തിലെ കൗണ്‍സിലര്‍ അറിയിച്ചു. രണ്ട് ദേശീയ പത്രത്തില്‍ ഭഗത്തിന്റെ മാപ്പപേക്ഷ പ്രസിദ്ധീകരിക്കും. ജൂണ്‍ പതിനഞ്ചിന് ഇത് പ്രസിദ്ധീകരിക്കാനാണ് ധാരണയായത്.

English summary
Half Girlfriend: Chetan Bhagat settles defamation case with Bihar royals, says sorry
Please Wait while comments are loading...