Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഡില്‍ ലക്ഷങ്ങളുടെ കളികള്‍: പിടിച്ചെടുത്തത് 11 ലക്ഷം രൂപയും മദ്യവും മയക്കുമരുന്നും!!

റായ്പൂര്‍: നിയമസഭാ തിര‍ഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടെ ഛത്തീസ്ഗഡില്‍ നിന്ന് വ്യാജമദ്യവും കണക്കില്‍പ്പെടാത്ത പണവും പിടിച്ചെടുത്തു. നിമയസഭാ നടക്കാനിരിക്കുന്ന ഛത്തീസ്ഗഡില്‍ ഒക്ടോബര്‍ നാല് മുതല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ്. മദ്യവും പണവും ഉള്‍പ്പെടെ 11.85 ലക്ഷം രൂപയുടെ വസ്തുുക്കള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഛത്തീസ്ഗഡിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കായി നവംബര്‍ 12, 22 തിയ്യതികളിലായി രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

വലവിരിച്ച് ഫ്ലയിംഗ് സ്ക്വാഡ്

വലവിരിച്ച് ഫ്ലയിംഗ് സ്ക്വാഡ്

തിരഞ്ഞെടുപ്പ് അടുത്തതോടെ ഫ്ലയിംഗ് സ്ക്വാഡും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരും പരിശോധന നടത്തിവരുന്നതിനിടെയാണ് ലക്ഷക്കണക്കിന് രൂപയും വ്യാജ മദ്യവും പിടിച്ചെടുത്തിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി എത്തിച്ചിട്ടുള്ളതാണ് ഇവയെന്നാണ് പോലീസ് വ്യക്തമാക്കിയക്. പോലീസ്, എക്സൈസ്, ആദായനികുതി വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഫ്ലൈയിംഗ് സ്ക്വാഡിലുള്ളത്.

 പണവും മദ്യവും സ്വര്‍ണവും

പണവും മദ്യവും സ്വര്‍ണവും


കണക്കില്‍പ്പെടാത്ത പണം, വ്യാജമദ്യം, ആഭരണങ്ങള്‍, മരുന്ന് എന്നിവയാണ് പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നത്. ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 16 വരെയുള്ള കാലഘട്ടത്തില്‍ 11,85,51,461 രൂപയാണ് പിടിച്ചെടുത്തത്. 4,47,13,358 രൂപ പണമായും 1,30,15,000, രൂപ വിലവരുന്ന 70,681 l ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. 22 കിലോഗ്രാം മയക്കുമരുന്നും ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തിട്ടുണ്ട്. 29,13,871 രൂപയുടെ സ്വര്‍ണ്ണം, ലാപ്ടോപ്പുകള്‍, വാഹനങ്ങള്‍, പ്രഷര്‍ കുക്കറുകള്‍, എന്നിവയും പിടിച്ചെടുത്ത വസ്തുുക്കളില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

അധികാരം നിലനിര്‍ത്താന്‍

അധികാരം നിലനിര്‍ത്താന്‍

കഴിഞ്ഞ 15 വര്‍ഷമായി ഛത്തീസ്ഗഡ് ഭരിക്കുന്ന ബിജെപി നാലാംതവണയും അധികാരം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസാണ് ബിജെപിക്ക് സംസ്ഥാനത്തുള്ള എതിരാളി. എന്നാല്‍ ത്രികോണമത്സരത്തിനാണ് ഛത്തീസ്ഗ‍‍ഡ് സാക്ഷ്യംവഹിക്കുന്നത്. മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ പാര്‍ട്ടിയും ബിഎസ്പിയും സിപിഐയും ചേര്‍ന്ന് സഖ്യം രൂപീകരിച്ചതോടെയാണ് ത്രികോണ മത്സരം സാധ്യമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+