കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണകം കൊണ്ടുണ്ടാക്കിയ ബ്രീഫ്‌കേസില്‍ ബജറ്റ് കൊണ്ടുവന്ന് ഛത്തീസഗഢ് മുഖ്യമന്ത്രി

Google Oneindia Malayalam News

റായ്പുര്‍: സംസ്ഥാന ബജറ്റ് അവതരണത്തിനായി ഛത്തീസ്ഗഢ് നിയമസഭയിലേക്ക് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ വരവാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പശുവിന്‍ ചാണകം കൊണ്ട് നിര്‍മിച്ച ബ്രീഫ്കേസുമായിട്ടാണ് ഭൂപേഷ് ബാഗല്‍ ബജറ്റ് അവതരണത്തിനായി ഛത്തീസ്ഗഢ് നിയമസഭയിലെത്തിയത്. ചാണകം കൊണ്ട് ഉണ്ടാക്കിയ ചതുരാകൃതിയിലുള്ള പെട്ടിയുമായി ഭൂപേഷ് ബാഗല്‍ നിയമസഭയിലെ തന്റെ ഓഫീസില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

റായ്പൂര്‍ ആസ്ഥാനമായുള്ള ഗൗതനില്‍ (കന്നുകാലി തൊഴുത്ത് പരിസരം) മറ്റ് ചേരുവകള്‍ക്കൊപ്പം ചാണക പ്പൊടി, ചക്ക, മാവ് എന്നിവയും, കൊണ്ടഗാവില്‍ നിന്നുള്ള കരകൗശല വിദഗ്ധര്‍ കൈപ്പിടിയും മരക്കൊമ്പുകളും ഉപയോഗിച്ച് 10 ദിവസം കൊണ്ടാണ് ബ്രീഫ് കേസ് നിര്‍മ്മിച്ചത്. ബ്രീഫ് കേസില്‍ സംസ്‌കൃതത്തില്‍ 'ഗോമയേ വസതേ ലക്ഷ്മി' എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. സമ്പത്ത് പശുവില്‍ വസിക്കുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം. കന്നുകാലികളെ വളര്‍ത്തുന്ന ഗ്രാമീണര്‍, ഗൗതന്മാര്‍, ഗൗതന്‍ കമ്മിറ്റികള്‍ എന്നിവരുമായി ബന്ധപ്പെട്ട വനിതാ ഗ്രൂപ്പുകള്‍ക്കായി ഛത്തീസ്ഗഡ് സര്‍ക്കാര്‍ കഴിഞ്ഞ മാസം 10.24 കോടി രൂപ അനുവദിച്ചു.

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി, 30 വർഷങ്ങള്‍ക്ക് ശേഷം പുറത്തേക്ക്രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി, 30 വർഷങ്ങള്‍ക്ക് ശേഷം പുറത്തേക്ക്

1

കന്നുകാലി ഉടമകള്‍ക്ക് വരുമാന പിന്തുണ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. തിങ്കളാഴ്ചയാണ് ഛത്തീസ്ഗഢ് നിയമസഭയില്‍ ബജറ്റ് സമ്മേളനം ആരംഭിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ആണ് അവതരിപ്പിക്കാനിരിക്കുന്നത്. കോണ്‍ഗ്രസ് ആണ് സംസ്ഥാനം ഭരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വരുമാനത്തിനും തൊഴിലിനും പ്രകടമായ ഉത്തേജനം നല്‍കിക്കൊണ്ട്, പശുക്കളുടെ ചാണകം സംസ്ഥാനത്തെ ഗൗതനുകളില്‍ (കന്നുകാലി തൊഴുത്ത് പരിസരം) ഉല്‍പന്നങ്ങളാക്കി മാറ്റുന്നുണ്ട്.

2

ഹിന്ദു വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ബി ജെ പി കൂടുതലും ഉപയോഗിക്കുന്ന തന്ത്രമാണ് പശു രാഷ്ട്രീയം. മഹാത്മാഗാന്ധി ഗ്രാമീണ ഉദ്യോഗിക് പാര്‍ക്കുകള്‍' എന്ന പേരില്‍ ഛത്തീസ്ഗഢിലെ ഗൗതങ്ങള്‍ ഇനി ഗ്രാമീണ വ്യവസായ പാര്‍ക്കുകളായി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ 'ഗോബര്‍ ഇക്കോണമി' ഒരു പ്രധാന സവിശേഷതയായിരുന്നു. സംസ്ഥാന ബജറ്റില്‍ 600 കോടി രൂപയാണ് പരിപാടിക്കായി അനുവദിച്ചിരിക്കുന്നത്.

3

നേരത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ പശുക്കളെ വളര്‍ത്തുന്നവരില്‍ നിന്നും കര്‍ഷകരില്‍ നിന്നും ചാണകം സംഭരിക്കുമെന്ന് 2020-ല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ചാണകം സംഭരിക്കുന്ന ആദ്യ സംസ്ഥാനമായും ഛത്തീസ്ഗഢ് മാറിയിരിയിരുന്നു. ഗോധന്‍ ന്യായ് യോജന എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. ചാണക സംഭരണത്തിലൂടെ കന്നുകാലി ഉടമകള്‍ക്ക് പിന്തുണ നല്‍കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണ് ഗോധന്‍ ന്യായ് യോജന എന്ന പേരില്‍ അറിയപ്പെടുന്നത്. സംസ്ഥാനത്തെ രാസവളങ്ങളുടെ ക്ഷാമം പരിഹരിക്കുന്നതിനായി മണ്ണിര കമ്പോസ്റ്റിനായിട്ടാണ് പദ്ധതി തയ്യാറാക്കിയിരുന്നത്.

4

നേരത്തെ ഭൂപേഷ് ബാഗേല്‍ കൃഷി കൂടുതല്‍ ആദായകരമാക്കാന്‍ നടപടികള്‍ കൈക്കൊള്ളുകയും അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു. ബാഗല്‍ സര്‍ക്കാര്‍ ഛത്തീസ്ഗഢില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് സഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2020ല്‍ പ്രഖ്യാപിച്ച പദ്ധതി അനുസരിച്ച്, പശുവളര്‍ത്തല്‍ സാമ്പത്തികമായി ലാഭകരമാക്കാന്‍ ഗവണ്‍മെന്റ് കന്നുകാലി ഉടമകളില്‍ നിന്ന് ഒരു കിലോയ്ക്ക് 2 രൂപയ്ക്ക് ചാണകം വാങ്ങുന്നുണ്ട്.

5

ഭൂപേഷ് ബാഗേല്‍ മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ചാണകത്തിന്റെ ഉപയോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നമുക്ക് ജൈവകൃഷി രീതികളിലേക്ക് മാറേണ്ടതുണ്ട്. സ്വദേശി പശുവിന്റെ ചാണകവും മൂത്രവും നിങ്ങളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംരക്ഷിക്കുന്നതിനും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഒരു പരിഹാരമായി പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞിരുന്നു.

Recommended Video

cmsvideo
വീണ്ടും MLAമാരെ റിസോര്‍ട്ടില്‍ പൂട്ടാനൊരുങ്ങി കോണ്‍ഗ്രസ് | Oneindia Malayalam

English summary
Chhattisgarh Chief Minister brings budget in cow dung briefcase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X