Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

റായ്പുര്‍: ആദിവാസി പെണ്‍കുട്ടികളെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ രാമാനുജ്ഗഞ്ച് ജില്ലയലാണ് സംഭവം. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ചല്‍ഗാലി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ശംഭു പ്രജാപതി എന്ന അധ്യാപകന്‍ പിടിയിലായത്.

ഇയാള്‍ വളരെക്കാലമായി സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവരിയാണെന്ന് പോലീസ് പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കൂട്ടമായി എത്തി പ്രതിഷേധിച്ചതോടെയാണ് പോലീസ് നടപടിയുണ്ടായത്. രക്ഷിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ പ്രതി രക്ഷപ്പെട്ടിരുന്നെങ്കിലും പിന്നീട് പോലീസ് അന്വേഷണത്തില്‍ പിടിയിലാവുകയായിരുന്നു.

jail-trial

അധ്യാപകന്‍ വസ്ത്രം മാറുന്ന ഷെഡ്ഡില്‍ വെച്ചാണ് പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നത്. അധ്യാപകന്റെ മുറിയിലേക്ക് പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയശേഷം അവര്‍ക്കുമുന്നില്‍വെച്ച് വസ്ത്രം മാറുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. അധ്യാപകന്റെ പീഡനത്തിന് സ്ഥിരമായി ഇരയായ പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

രക്ഷതാക്കളുടെ ചോദ്യം ചെയ്യലില്‍ കുട്ടി അധ്യാപകന്റെ പീഡനം തുറന്നുപറയുകയായിരുന്നു. ഒരു പെണ്‍കുട്ടിയുടെ പരാതി പുറത്തുവന്നതോടെ മറ്റുള്ളവരും രംഗത്തെത്തി. അധ്യാപകനെ രക്ഷിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും നടപടിവേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കേസ് അന്വേഷിച്ചുവരികയാണെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+