കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂഴ്ത്തിവെപ്പ്, വാക്‌സിനേഷന്‍, പിന്നെ വാക്‌സിന്‍ ഇല്ലാതെ മുടന്തല്‍, കേന്ദ്രത്തെ പരിഹസിച്ച് ചിദംബരം

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ റെക്കോര്‍ഡ് വാക്‌സിനേഷനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഞായറാഴ്ച്ച വാക്‌സിന്‍ ധാരാളമായി ശേഖരിച്ച് പൂഴ്ത്തിവെക്കുക, തിങ്കളാഴ്ച്ച അതെടുത്ത് വാക്‌സിനേഷന്‍ ചെയ്യുക, ചൊവ്വാഴ്ച്ച വാക്‌സിന്‍ ഇല്ലാതെ മുടന്തുക ഇതാണ് മോദി സര്‍ക്കാരിന്റെ ഒറ്റ ദിവസത്തെ ലോക റെക്കോര്‍ഡ് വാക്‌സിനേഷന്‍ രഹസ്യമെന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഉറപ്പായിട്ടും ഈ നേട്ടം ഇടംപിടിക്കുമെന്നും ചിദംബരം പരിഹസിച്ചു.

1

കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച്ച തുടങ്ങിയ മെഗാ വാക്‌സിനേഷന്‍ ശ്രമം വലിയ വിജയം കണ്ടിരുന്നു. 88 ലക്ഷം പേരെയാണ് വാക്‌സിനേഷന് വിധേയരാക്കിയിരുന്നത്. എന്നാല്‍ രണ്ടാം ദിനം ഇത് 54.22 ലക്ഷമായി ഇടിഞ്ഞു. ഇത്തരം മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിജയിക്കില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഡിസംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയിരിക്കും എന്നതാണ് മോദി സര്‍ക്കാര്‍ നയം. എന്നാല്‍ ആ സമയം കൊണ്ടൊന്നും പൂര്‍ത്തിയാവില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

അതേസമയം മോദിയുണ്ടെങ്കില്‍ എന്തും സാധ്യമാകുമെന്ന ബിജെപിയുടെ സ്ലോഗനും പരിഹാസ രൂപത്തില്‍ ചിദംബരം പറയുന്നു. മോദി ഉണ്ടെങ്കില്‍ അദ്ഭുതം സംഭവിക്കുമെന്നാക്കി ഇത് മാറ്റണമെന്നും ചിദംബരം പറഞ്ഞു. പല സംസ്ഥാനങ്ങളിലും വാക്‌സിന്‍ വിതരണത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്ന് പരാതിയുണ്ട്. മധ്യപ്രദേശില്‍ അടക്കം വാക്‌സിന്‍ ഡോസുകള്‍ ദിവസങ്ങളോളം പൂഴ്ത്തിവെച്ചിരിക്കുകയാണ്. ഇത്‌മെഗാ വാക്‌സിനേഷന്‍ ദിനത്തില്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.

Recommended Video

cmsvideo
Delta plus virus centrals guideline for kerala

പത്ത് സംസ്ഥാനങ്ങളില്‍ ഇങ്ങനെ വാക്‌സിന്‍ നല്‍കിയപ്പോള്‍, അതില്‍ 7 എണ്ണവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായിരുന്നു. അതേസമയം ഡിസംബര്‍ അവസാനത്തോടെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെങ്കില്‍ ദിവസവും 97 ലക്ഷം വാക്‌സിനേഷനുകള്‍ നടക്കണം. എന്നാല്‍ ഇപ്പോഴത്തെ വിതരണം പരിശോധിക്കുമ്പോള്‍ അത് നടക്കാനുള്ള സാധ്യത കുറവാണ്. നിത്യേനയുള്ള വാക്‌സിനേഷന്‍ വിതരണത്തിനുള്ള കപ്പാസിറ്റിയുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം.

English summary
chidambaram trolls modi govt on their claim on record monday vaccination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X