ചീഫ് ജസ്റ്റിസ് ചര്‍ച്ചയ്ക്ക് തയ്യാര്‍; സുപ്രീംകോടതി പ്രതിസന്ധി അയയുന്നു
ദില്ലി: ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധിച്ച സംഭവത്തില്‍ തിങ്കളാഴ്ച രാവിലെ സിറ്റിങിന് മുന്‍പ് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു. വിഷയത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചതോടെയാണിത്. ബാര്‍ കൗണ്‍സില്‍ പ്രതിനിധികളുമായാണ് ചര്‍ച്ച നടത്തുക.
ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡേയും എല്‍.നാഗേശ്വര്‍ റാവുവും ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. ഇരുവരും ജസ്റ്റിസ് ചെലമേശ്വറിനെ കാണാനെത്തിയിരുന്നു. വിമര്‍ശനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ചെലമേശ്വര്‍ വ്യക്തമാക്കി. മറ്റു മൂന്ന് ജഡ്ജിമാരുമായി ചര്‍ച്ച ചെയ്ത ശേഷമേ തുടര്‍നടപടി തീരുമാനിക്കൂ.

കോടതി നടപടികള്‍ തടസ്സപ്പെടില്ലെന്ന് ചീഫ് ജസ്റ്റിസിനെതിരെ പരസ്യ പ്രതികരണം നടത്തിയ ജഡ്ജുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫുള്‍ കോര്‍ട്ട് ചേരാതെ തന്നെ പ്രശ്‌നം പരിഹരിക്കാനാണു ഇപ്പോഴത്തെ നീക്കം. സിബിഐ ജഡ്ജി ബി.എച്ച്.ലോയയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മുതിര്‍ന്ന ജഡ്ജിമാരുള്‍പ്പെട്ട ബെഞ്ചിന് വിട്ടേക്കും.
ലോയ വിഷയമാണ് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കത്തിന് പ്രധാന കാരണം. മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന് താത്പര്യമുള്ള കേസുകള്‍ ചീഫ് ജസ്റ്റിസിന്റെ ഇഷ്ടപ്രകാരം കൈകാര്യം ചെയ്യുന്നതായും ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ആരോപിച്ചുരന്നു.












Click it and Unblock the Notifications