കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്റെ മകള്‍ ലൈസന്‍സിനായി കൈക്കൂലി വാഗ്ദാനം ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ് രിവാളിന്റെ മകള്‍ ഡ്രൈവിങ് ലൈസന്‍സിനായി കൈക്കൂലി വാഗ്ദാനം ചെയ്തു. ഉദ്യോഗസ്ഥരെ പരീക്ഷിക്കാനായി മകള്‍ കൈക്കൂലി വാഗ്ദാനം ചെയ്തകാര്യം കെജ് രിവാള്‍ തന്നെയാണ് ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ വെളിപ്പെടുത്തിയത്.

കെജ് രിവാളിന്റെ മകള്‍ ഹര്‍ഷിദ ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിച്ചിരുന്നു. ഇതിന്റെ മുന്നോടിയായുള്ള ലേണേഴ്‌സ് പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു കൈക്കൂലി വാഗ്ദാനം. മുഖ്യമന്ത്രിയുടെ മകളാണെന്ന അവകാശവാദമുന്നയിക്കാതെ തന്റെ ഊഴത്തിനായി ഹര്‍ഷിദ കാത്തുനിന്നു. അവസരം വന്നപ്പോള്‍ ഉദ്യോഗസ്ഥരുടെ അടുത്തുചെന്ന് ആവശ്യമായ രേഖകള്‍ കൊണ്ടുവന്നിട്ടില്ലെന്ന് അറിയിച്ചു.

aap-kejriwal

എന്നാല്‍, രേഖകള്‍ ഇല്ലാതെ പരീക്ഷയ്ക്ക് അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതോടെ ഹര്‍ഷിദ പണം വാഗ്ദാനം ചെയ്യുകയായിരുന്നു. പണം നിരസിച്ച ഉദ്യോഗസ്ഥര്‍ രേഖകള്‍ കൊണ്ടുവന്നശേഷം പരീക്ഷ എഴുതിയാല്‍ മതിയെന്ന് അറിയിച്ചു. കൂടാതെ ഹര്‍ഷിദ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടോയെന്ന് ശ്രദ്ധിക്കുകയും ചെയ്തതായി കെജ് രിവാള്‍ പറഞ്ഞു.

ഹര്‍ഷിദ ഉടന്‍ പുറത്തുപോയി തന്റെ കൈയ്യിലുണ്ടായിരുന്ന രേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. തങ്ങളെ പരീക്ഷിക്കുകയായിരുന്നെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഹര്‍ഷിദയുടെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ മകളാണെന്ന് ബോധ്യമായത്. തന്റെ ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്ത് അഴിമതി ഏറെ കുറഞ്ഞെന്നാണ് ഇത് ബോധ്യമാക്കുന്നതെന്നും യോഗത്തില്‍ കെജ് രിവാള്‍ പറഞ്ഞു.

English summary
Chief Minister Arvind Kejriwal says daughter offered ‘bribe’ to official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X