കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഓഫീസില്‍ കയറി ടിഎംസി ചിഹ്നം പതിച്ച് മമതാ ബാനര്‍ജി

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപി ഓഫീസില്‍ കയറി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം പതിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോര്‍ത്ത് 24 പരാഗന ജില്ലയിലെ ബിജെപി ഓഫീസിലെ ഓറഞ്ച് പെയിന്റ് അടിച്ച ചുവരില്‍ വ്യാഴാഴ്ചയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം പതിച്ചത്.

<strong>തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ കുമ്മായപ്പാളി ഇളകി രോഗിയുടെ തലയിൽ വീണു; കെട്ടിടത്തിന് ബലക്ഷമെന്ന് പരാതി!!</strong>തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ കുമ്മായപ്പാളി ഇളകി രോഗിയുടെ തലയിൽ വീണു; കെട്ടിടത്തിന് ബലക്ഷമെന്ന് പരാതി!!

ഇത് തങ്ങളുടെ ഓഫീസാണെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി അര്‍ജുന്‍ സിംഗിന്റെ ആളുകള്‍ തങ്ങളുടെ ഓഫീസ് പിടിച്ചെടുത്തതാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെട്ടു. മെയ് 30ന് പ്രധാനമന്ത്രിയായി രണ്ടാം തവണയും നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്ന സമയം നോര്‍ത്ത് പരാഗന ജില്ലയിലെ നയ്ഹാതിയില്‍ പ്രതിഷേധത്തിലായിരുന്നു മമത.

Mamata Banerjee

പ്രതിഷേധത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത മമതാ ബിജെപി ഓഫീസിലേക്ക് പോയി വാതില്‍ കുത്തിത്തുറക്കുകയും ചുവരില്‍ പാര്‍ട്ടി പേരും ചിഹ്നവും പതിക്കുകയും ചെയ്ത് ഓഫീസ് തിരിച്ചു പിടിച്ചു. കറുത്ത പെയിന്റ് ഉപയോഗിച്ച് ചുവരില്‍ പാര്‍ട്ടി ചിഹ്നവും പേരും മമത എഴുതി ചേര്‍ത്തു.

അതേ സന്ദര്‍ശനത്തിനിടെ, ജനങ്ങളുടെ ജയ് ശ്രീറാം മുദ്രാവാക്യം വിളികളെ മമത അവഗണിച്ചു. മുദ്രാവാക്യം ഉയര്‍ത്തിയവരെല്ലാം 'പുറത്ത് നിന്നുള്ളവരും ബിജെപി പ്രവര്‍ത്തകരുമാണെന്ന് അവര്‍ പറഞ്ഞു. 'അവരെല്ലാം കുറ്റവാളികളും എന്നെ അപമാനിക്കുന്നവരുമാണ്. അവര്‍ ബംഗാളില്‍ നിന്നുള്ളവരല്ല. ജയ്ശ്രീരാം വിളികളുമായി 10 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമതയ്ക്ക് അയക്കണമെന്ന ബിജെപി ആഹ്വാനത്തിനെതിരെയാണ് ഇപ്പോഴത്തെ പ്രതികരണത്തിന് കാരണം.

ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ 18 സീറ്റും നേടിയതോടെ സംസ്ഥാനത്തെ നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസുകളാണ് ബിജെപി കയ്യേറിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 34 സീറ്റുകളില്‍ വിജയിച്ച ടിഎംസിക്ക് ഇത്തവണ ലഭിച്ചത് 22 സീറ്റുകളാണ്. തൃണമൂല്‍ പ്രവര്‍ത്തകരില്‍ പലരും ബിജെപിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ അധീനതയിലുണ്ടായിരുന്ന പല സ്വത്തുക്കളും ഇപ്പോള്‍ ബിജെപിയുടെ കയ്യിലായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English summary
Chief Minister Mamata Banerjee broke open a Bharatiya Janata Party office in Naihati area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X