കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈശവ വിവാഹം: അസമില്‍ 2000 പേര്‍ അറസ്റ്റില്‍, പൊലീസ് സ്റ്റേഷനില്‍ മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം

Google Oneindia Malayalam News
arrest

ഗുഹാവത്തി: ശൈശവ വിവാഹങ്ങള്‍ക്കെതിരെ അസം സര്‍ക്കാര്‍ വന്‍തോതിലുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇനി വരുന്ന ദിവസങ്ങളില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് അസം സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി പേരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ തങ്ങളുടെ ഭര്‍ത്താക്കന്മാരെയും മക്കളെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സ്ത്രീകള്‍ വന്‍തോതില്‍ പ്രതിഷേധവുമായി അസമില്‍ രംഗത്തെത്തി.

സംഘര്‍ഷാവസ്ഥ

സംഘര്‍ഷാവസ്ഥ

തമര്‍ഹ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ സ്ത്രീകളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനെ തുടര്‍ന്ന് ധുബ്രി ജില്ലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. തങ്ങളുടെ ഭര്‍ത്താക്കന്മാരെയും മക്കളെയും വിട്ടുതരണമെന്ന് ആവശ്യപ്പെട്ടാണ് സ്ത്രീകള്‍ പ്രതിഷേധിച്ചത്. ശൈശവ വിവാഹം തടയുന്നതിന് സംസ്ഥാനത്ത് നടപടിക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ആഹ്വാനം ചെയ്തത്.

എന്തിനാണ് ഞങ്ങളുടെ പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നത്

എന്തിനാണ് ഞങ്ങളുടെ പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നത്

വരും ദിവസങ്ങളില്‍ ഈ നടപടി തുടരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതുവരെ 2257 പേരാണ് അസമില്‍ ശൈശവ വിവാഹത്തിന്റെ പേരില്‍ അറസ്റ്റിലായത്. എന്നാല്‍ അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. എന്തിനാണ് ഞങ്ങളുടെ പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നത്. അവരില്ലാതെ ഞങ്ങള്‍ ജീവിക്കാന്‍ സാധിക്കില്ല, ഞങ്ങള്‍ക്ക് മറ്റ് വരുമാന മാര്‍ഗങ്ങളില്ലെന്ന് സ്ത്രീകള്‍ പറയുന്നു.

അവളെ ആര് നോക്കും

അവളെ ആര് നോക്കും

തന്റെ മകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്ന് ബാര്‍പേട്ട ജില്ലയിലെ ഒരു സ്ത്രീ പറഞ്ഞു. 'അവന്‍ ഒരു തെറ്റ് ചെയ്തു, പക്ഷേ എന്തിനാണ് എന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുന്നതെന്ന് ഒരു സ്ത്രീ ചോദിച്ചു. എന്റെ മരുമകള്‍ വിവാഹിതയാകുമ്പോള്‍ 17 വയസ്സായിരുന്നു. ഇപ്പോള്‍ അവള്‍ 19, അഞ്ച് മാസം ഗര്‍ഭിണിയാണ്. അവളെ ആര് നോക്കുമെന്ന് മറ്റൊരു സ്ത്രീ ചോദിക്കുന്നു.

മതസ്ഥാപനങ്ങളില്‍

മതസ്ഥാപനങ്ങളില്‍

ഇതുവരെ 2,000ല്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുകയും 4,004 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 8,000 പ്രതികളുടെ പട്ടിക തങ്ങളുടെ പക്കലുണ്ടെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. മതസ്ഥാപനങ്ങളില്‍ ഇത്തരം വിവാഹ ചടങ്ങുകള്‍ നടത്തിയ 51 പുരോഹിതന്മാരെയും കാസിമാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ അറസ്റ്റുകള്‍

ഏറ്റവും കൂടുതല്‍ അറസ്റ്റുകള്‍

വെള്ളിയാഴ്ച വൈകുന്നേരം വരെ, ബിശ്വനാഥ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റുകള്‍ നടന്നിട്ടുണ്ട്, 137 പെരെയാണ് അറസ്റ്റ് ചെയ്തത്. ധുബ്രിയില്‍ 126, ബക്സയില്‍ 120, ബാര്‍പേട്ടയില്‍ 114, കൊക്രജാറില്‍ 96 എന്നിങ്ങനെയാണ് മറ്റ് അറസ്റ്റ്. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ അസം മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ശൈശവ നിരോധന നിയമപ്രകാരം

ശൈശവ നിരോധന നിയമപ്രകാരം

ഇങ്ങനെ വിവാഹം കഴിക്കുന്നവര്‍ക്കെതിരെ ശൈശവ നിരോധന നിയമപ്രകാരം വിചാരണ ചെയ്യുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. സംസ്ഥാനത്ത് ഉയര്‍ന്ന മാതൃശിശു മരണനിരക്ക് തടയുന്നതിനാണ് പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന് നടപടിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ശരീശരി 31 ശതമാനം വിവാഹങ്ങളും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Child marriage: 2000 arrested in Assam, women protest in front of police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X