കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്കില്‍ ചൈനയുടെ മിസൈല്‍ റെജിമെന്റ്, ഹൈവേ നിര്‍മാണം, ഞെട്ടിച്ച് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ലഡാക്കില്‍ ചൈന വീണ്ടും ഇന്ത്യക്ക് ഭീഷണിയാവുന്നു. ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളാവുമെന്ന് ഇതോടെ ഉറപ്പ്. അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ നടക്കാറുണ്ട്. പുതിയ ഹൈവേകള്‍ അടക്കം ചൈന നിര്‍മിച്ച് തുടങ്ങിയെന്നാണ് ഇന്ത്യാ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. റോഡുകളും മിസൈല്‍ വിന്യസിക്കുന്ന റെജിമെന്റുകളും കിഴക്കന്‍ ലഡാക്കില്‍ സജ്ജമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ സൈനിക സാന്നിധ്യവും കൂടുതല്‍ കരുത്തുറ്റ ആയുധങ്ങളും അതിര്‍ത്തിയില്‍ അണിനിരത്തി ചൈന ഇന്ത്യയോട് കൊമ്പുകോര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാക്കാണ്.

Recommended Video

cmsvideo
china building new highways and road in eastern ladakh, missile regiments deployed

ത്രിപുരയില്‍ 329 സീറ്റും വാരിയെടുത്ത് ബിജെപി, ഒന്നിലൊതുങ്ങി തൃണമൂല്‍, ദയനീയമായി സിപിഎംത്രിപുരയില്‍ 329 സീറ്റും വാരിയെടുത്ത് ബിജെപി, ഒന്നിലൊതുങ്ങി തൃണമൂല്‍, ദയനീയമായി സിപിഎം

1

ചൈനീസ് സൈന്യം കിഴക്കന്‍ ലഡാക്കില്‍ അടക്കം സാന്നിധ്യം വര്‍ധിപ്പിച്ച് വരികയാണ്. കിഴക്കന്‍ ലഡാക്ക് സെക്ടറിന് സമീപമുള്ള പ്രദേശമായ അക്‌സായ് ചിന്നിലാണ് ചൈനീസ് സൈന്യം ഹൈവേകള്‍ നിര്‍മിച്ച് തുടങ്ങിയത്. ഇതിലൂടെ ബെയ്ജിംഗുമായി വളരെ എളുപ്പത്തില്‍ ബന്ധിപ്പിക്കാനാണ് ചൈന പ്ലാന്‍ ചെയ്യുന്നത്. പെട്ടെന്ന് സൈന്യത്തെയും ആയുധങ്ങളെയും ഇവിടെയെത്തിക്കാന്‍ സാധിക്കും. ഇതിലൂടെ എന്ത് ആക്രമണമുണ്ടായാലും ഇന്ത്യക്ക് തിരിച്ചടി നല്‍കാന്‍ സാധിക്കുക എന്നതാണ് ചൈന ലക്ഷ്യമിടുന്നത്. സൈനിക സാന്നിധ്യം മേഖലയില്‍ വര്‍ധിപ്പിക്കുന്നത് ശരിക്കും ഇന്ത്യക്കും സൈന്യത്തിനും ഒരുപോലെ ആശങ്കയാണ്.

നേരത്തെ തന്നെ ഈ നിര്‍മാണ പ്രവര്‍ത്തനങ്ങളിലുള്ള ആശങ്ക ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ ചൈന ഇത്തരം നിര്‍മാണങ്ങള്‍ നടത്തുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിക്കാന്‍ തയ്യാറായിരുന്നില്ല. നിയന്ത്രണ രേഖയ്ക്ക് അടുത്തെത്താനും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിനോട് പ്രതികരിക്കാനും ചൈനയ്ക്ക് ഈ ഹൈവേകളിലൂടെ സാധിക്കും. ചരക്കുഗതാഗതവും വേഗത്തില്‍ നടക്കും. സൈനികര്‍ക്ക് ആവശ്യമായ കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ഇവിടെയെത്തും. ഏറ്റവും പുതിയ ആയുധങ്ങള്‍ അടക്കം അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തുന്നതോടെ ഇന്ത്യയും സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവും.

ചൈനയുടെ സൈനിക അപ്‌ഗ്രേഡിംഗ് അമ്പരപ്പിക്കുന്ന തരത്തിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഹൈവേകളുടെ എണ്ണം വര്‍ധിപ്പിച്ച് വരികയാണ്. പുതിയ വ്യോമ പാതകളും നിര്‍മിക്കുന്നുണ്ട്. കാഷ്ഗറിലും ഗാര്‍ ഗുന്‍സയിലും ഹോത്തനിലുമാണ് നേരത്തെ നിര്‍മാണങ്ങള്‍ നടന്നിരുന്നത്. ഇതെല്ലാം ചൈനയുടെ പ്രധാന ബേസുകളായിരുന്നു. എന്നാല്‍ ഇതിന് പുറത്തേക്ക് നിര്‍മാണങ്ങള്‍ നീണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മറ്റൊരു പ്രധാന ആശങ്ക, മിസൈല്‍-റോക്കറ്റ് റെജിമെന്റുകളാണ്. ഇന്ത്യയുടെ ഏത് തന്ത്രപ്രധാന മേഖലയെയും ഇതിലൂടെ ലക്ഷ്യമിടാന്‍ ചൈന സാധിക്കുമോ എന്ന ആശങ്കയും ഇതോടൊപ്പമുണ്ട്.

വന്‍ തോതിലാണ് മിസൈല്‍ റെജിമെന്റുകള്‍ വിന്യസിച്ചിരിക്കുന്നത്. തിബറ്റ് സ്വയംഭരണ മേഖലയ്ക്ക് അടുത്താണ് കൂടുതലായി മിസൈല്‍ റെജിമെന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിനൊപ്പം കാട്ടില്‍ ഉപയോഗിക്കുന്ന ഷെല്‍ട്ടര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒളിച്ചിരുന്ന് പോരാട്ടാനുള്ള സംവിധാനമാണിത്. പച്ചിലയുടെയും കാടിന്റെയും ഒക്കെ പോലെയിരിക്കുന്ന കാമോഫ്‌ളേജ് ഷെല്‍ട്ടര്‍ എന്നാണ് ഇതിനെ വിളിക്കാറുള്ളത്. അത്തരം ചെറു കേന്ദ്രങ്ങളും നിര്‍മിച്ചിട്ടുണ്ട്. കൂടുതല്‍ സൈനികരെ രഹസ്യമായി വിന്യസിക്കാനും ചൈന പ്ലാന്‍ ചെയ്യുന്നുണ്ട്. ഡ്രോണ്‍ നിരീക്ഷണവും വന്‍ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ സൈനിക മേഖലകളെ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

അതേസമയം തിബറ്റന്‍ വംശജരെ ചൈനീസ് സൈന്യം റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇവരെ അതിര്‍ത്തികളില്‍ വിന്യസിക്കാനുള്ള നീക്കങ്ങള്‍ക്കും വേഗം വെച്ചിട്ടുണ്ട്. ഇത്തരം മേഖലകളില്‍ തിബറ്റില്‍ നിന്നുള്ളവര്‍ക്ക് തന്നെയാണ് കൂടുതലായി പിടിച്ച് നില്‍ക്കാനാവുക എന്നാണ് വിലയിരുത്തല്‍. ചൈനീസ് മെയിന്‍ലാന്‍ഡില്‍ നിന്നുള്ള സൈനികര്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ കാലം താമസിക്കുക ബുദ്ധിമുട്ടേറിയതാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചൈനീസ് സൈന്യം വളരെയധികം തയ്യാറെടുപ്പുകളോടെയാണ് എത്തിയിരിക്കുന്നത്. രോഡ് കണക്ടിവിറ്റി, താമസിക്കാനുള്ള സൗകര്യം, കാലാവസ്ഥയോട് പൊരുതാനുള്ള ശേഷി എന്നിവയെല്ലാം ചൈനയ്‌ക്കൊപ്പമാണ്. നേരത്തെ ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ആശങ്കയറിയിച്ചിരുന്നു.

ആര്യക്ക് വിവാഹമാലോചിച്ച് പൊളി ഫിറോസ്, വരന്‍ പുര നിറഞ്ഞ് നില്‍ക്കുന്ന ഉറ്റസുഹൃത്ത്, വൈറലായി മറുപടിആര്യക്ക് വിവാഹമാലോചിച്ച് പൊളി ഫിറോസ്, വരന്‍ പുര നിറഞ്ഞ് നില്‍ക്കുന്ന ഉറ്റസുഹൃത്ത്, വൈറലായി മറുപടി

English summary
china building new highways and road in eastern ladakh, missile regiments deployed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X