'ചൈന ഗുരു', പാക്കിസ്ഥാനും ചൈനയും കൈകോർക്കാൻ കാരണം കോൺഗ്രസ്; രാഹുൽ ഗാന്ധിയ്ക്കെതിരെ എസ് ജയ്ശങ്കർ
ഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാക്കിസ്ഥാനും ചൈനയും ഒരേ നെക്സസ് ആണെന്ന് രാഹുൽ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. പാക് അധിനിവേശ കാശ്മീർ കോൺഗ്രസ് സർക്കാർ വിട്ട് കൊടുത്തതിനാലാണ് ഇരുരാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിനെ 'ചൈന ഗുരു' എന്നും മന്ത്രി പരിഹസിച്ചു. യു പി എ ഭരണകാലത്ത് സംഭവിച്ച തെറ്റുകൾക്ക് രാജ്യം ഇന്ന് വില നൽകേണ്ടി വരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് രാജ്യസഭയിൽ വിശദീകരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
'ചൈനീസ് അംബാസഡറിൽ നിന്ന് രാഹുൽ ഗാന്ധി സ്വകാര്യ ട്യൂഷൻ എടുക്കുന്നുണ്ട്. ചൈനീസ് സന്ദർശന വേളയിൽ തീവ്രവാദം, വ്യാപാര നിയന്ത്രണങ്ങൾ, പ്രശ്നപരിഹാരം തുടങ്ങിയ വിഷയങ്ങൾ ഞാൻ ചർച്ച നടത്തിയിരുന്നു. ഇവിടുത്തെ ആളുകളെ പോലെ എനിക്ക് രഹസ്യ കൂടിക്കാഴ്ചകളൊന്നും ഉണ്ടായിരുന്നില്ല. ചൈന ഗുരുവിന് മാത്രമേ അത്തരം കൂടിക്കാഴ്ചകൾ ഉണ്ടാകൂ', ജയശങ്കർ വിമർശിച്ചു.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രപരമായ ഇടപെടലുകൾ ആഗോളതലത്തിൽ ഭീകരവാദത്തിനെതിരായ ചർച്ചകൾക്ക് വഴിവെച്ചു. പാകിസ്താനുമേൽ വ്യാപാരപരവും നയതന്ത്രപരവുമായ സമ്മർദ്ദങ്ങൾ നമ്മൾ ചെലുത്തിയിട്ടുണ്ട്.പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' (ആർടിഎഫ്) എന്ന സംഘടനയെ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് ആദ്യമായി പേരെടുത്തു പരാമർശിച്ചു. ഇന്ത്യയിലേക്ക് റാണയെ തിരിച്ചെത്തിക്കാൻ നമ്മുക്ക് സാധിച്ചത് വലിയൊരു നേട്ടമാണ്.
ഭീകരാക്രമണങ്ങളിൽ പങ്കാളിയായ റാണക്കെതിരെ ഇവിടെ വിചാരണ നടക്കുകയാണ്. നിയമപരമായും നയതന്ത്രപരമായും ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. സൂദ് അസർ, അബ്ദുൾ റഹ്‌മാൻ മക്കി തുടങ്ങിയ ഭീകരരെ ആഗോള ഭീകരരായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. ഇന്ത്യയെ സംബന്ധിച്ച് അതും വലിയൊരു നയതന്ത്ര വിജയമായിരുന്നു.ചൈന പലതവണ ഇതിനെ എതിർത്ത് വോട്ട് ചെയ്തിരുന്നു.
മുംബൈ ഭീകരാക്രമണം (26/11), ലണ്ടൻ സ്ഫോടനങ്ങൾ തുടങ്ങിയ വിനാശകരമായ ആക്രമണങ്ങൾ ഉണ്ടായിട്ടും അന്നത്തെ യു പി എ സർക്കാർ പാകിസ്ഥാനുമായി ചർച്ചകൾ തുടർന്നു.പാകിസ്ഥാനിലെ ബഹാവൽപൂർ, മുറിദ്‌കെ തുടങ്ങിയ പ്രദേശങ്ങൾ ഭാരതത്തിനെതിരായ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങൾ മാത്രമല്ല, ആഗോള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രങ്ങളായി മാറിയെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications