അതിര്‍ത്തിയില്‍ ഡ്രോണുകളുടെ സന്നാഹം, ഫൈറ്റര്‍ ജെറ്റുകള്‍, ചൈനയുടെ നീക്കം ഇന്ത്യക്ക് ഭീഷണി
ദില്ലി: അരുണാചല്‍ പ്രദേശില്‍ ചൈന രണ്ടും കല്‍പ്പിച്ചാണെന്ന് തെളിയിച്ച് ചിത്രങ്ങള്‍. മക്‌സറില്‍ വന്‍ തോതില്‍ ഡ്രോണുകള്‍ ചൈന വിന്യസിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ എന്‍ഡിടിവി പുറത്തുവിട്ടു. ഫൈറ്റര്‍ ജെറ്റുകളും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ചൈനയുടെ ടിബറ്റന്‍ എയര്‍ബേസുകളിലായിട്ടാണ് ഈ ഫൈറ്റര്‍ ജെറ്റുകള്‍ വിന്യസിച്ചിരിക്കുന്നത്.
ഇവ ഏത് നിമിഷവും ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ പറന്നിറങ്ങാന്‍ പാകത്തിലാണ് ഉള്ളത്. ഇന്ത്യ മക്‌സറിനടുത്തായി എയര്‍ പട്രോളുകള്‍ നടത്തുന്നുണ്ട്. വ്യോമനിരീക്ഷണം ചൈനയില്‍ നിന്ന് ഇനിയും ആക്രമണം പ്രതീക്ഷിച്ചാണ് നടത്തുന്നത്. ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിക്കുന്നതില്‍ നേരത്തെ തന്നെ ഇന്ത്യ ആശങ്കയറിയിച്ചതാണ്.

ഇന്ത്യന്‍ വ്യോമസേന ഇവിടെ ചൈനയുടെ സൈനിക വിമാനം ഇന്ത്യന്‍ വ്യോമമേഖല അതിക്രമിച്ച് കയറാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചത്. അരുണാചല്‍ പ്രദേശിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ചൈനയുടെ ബാങ്ക്ഡ എയര്‍പേസില്‍ നടക്കുന്ന കാര്യങ്ങള്‍ ഇന്ത്യക്ക് ആശങ്കകള്‍ സമ്മാനിക്കുന്നത്.
ഇവിടെ ഡ്രാഗണ്‍ ഡ്രോണുകളുടെ സാന്നിധ്യമാണ് വര്‍ധിച്ചിരിക്കുന്നത്. 2021 ലോഞ്ച് ചെയ്ത് ആര്‍ട്ട് ഡബ്ല്യുസെഡ്-7 ഡ്രോണുകളാണ് ഇവിടെയുള്ളത്. സോറിംഗ് ഡ്രാഗണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പത്ത് മണിക്കൂര്‍ നിര്‍ത്താതെ സഞ്ചരിക്കാന്‍ ഇതിന് സാധിക്കും.
Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും
ഇന്റലിജന്‍സ്, നിരീക്ഷണം, തിരിച്ചടിക്കാനുള്ള ദൗത്യം എന്നിവയ്ക്കാണ് ഇവ ഉപയോഗിക്കാറുള്ളത്. ഇവയെ ഉപയോഗിച്ച് ക്രൂയിസ് മിസൈലുകളിലേക്ക് വേണ്ട ഡാറ്റകള്‍ അയക്കാന്‍ സാധിക്കും. അതിലൂടെ ടാര്‍ഗറ്റിനെ കൈകാര്യം ചെയ്യാനുള്ള വിവരങ്ങളും ലഭിക്കും. ഈ വിഭാഗത്തിലുള്ള ഡ്രോണുകള്‍ ഇന്ത്യയുടെ കൈവശമില്ല.
അക്‌സായ് ചിന്നില്‍ ചൈന സമ്പൂര്‍ണമായൊരു സൈനിക ശൃംഖല തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ ഏത് സാഹചര്യത്തെയും ചൈനയ്ക്ക് നേരിടാന്‍ സാധിക്കും. ഈ ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയുടെ സൈന്യം എങ്ങനെയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് ചൈനീസ് വ്യോമസേനയ്ക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതും അതാത് സമയത്തെ വിവരങ്ങള്‍ ലഭിക്കും.
അതേസമയം കൃത്യമായ സ്ഥലം നോക്കി ചൈനയുടെ ഫൈറ്റര്‍ വിമാനങ്ങള്‍ക്ക് ആക്രമണം നടത്താനും, മിസൈല്‍ ലോഞ്ച് ചെയ്യാനും ഈ പൊസിഷന്‍ അറിയുന്നതിലൂടെ സാധിക്കും. ഡിസംബര്‍ പതിനാലിന് ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിലും ഇതേ എയര്‍ബേസില്‍ ഫൈറ്റര്‍ ജെറ്റുകള്‍ തയ്യാറെടുത്ത് നില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു.
റഷ്യ രൂപകല്‍പ്പന ചെയ്ത എസ്‌യു-30എംകെഐ വിമാനത്തിന്റെ ചൈനീസ് വേര്‍ഷനാണിത്. ഇതേ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയും ഉപയോഗിക്കുന്നുണ്ട്. ചൈന ദീര്‍ഘകാലത്തെ ലക്ഷ്യം മുന്നില്‍ വെച്ചാണ് ഇവിടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നത്. ഭാവിയിലെ അപകടം നേരിടാന്‍ ഇന്ത്യ തയ്യാറെടുക്കേണ്ടി വരുമെന്നും ഇതോടെ ഉറപ്പായി.












Click it and Unblock the Notifications