കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചല്‍ പ്രദേശില്‍ പതിനഞ്ച് സ്ഥലങ്ങളുടെ പേര് മാറ്റി ചൈന, എതിര്‍ത്ത് ഇന്ത്യ, ഭൂമി ഞങ്ങളുടേത്!!

Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശില്‍ കൂടുതല്‍ അധികാരം നേടിയെടുക്കാന്‍ ഞെട്ടിച്ച നീക്കവുമായി ചൈന. അരുണാചല്‍ പ്രദേശിലെ ഇന്ത്യയുടെ നിര്‍ണായക ഭാഗങ്ങളില്‍ ചൈന സ്വന്തം പേരിട്ടിരിക്കുകയാണ്. ഇന്ത്യയുടെ പേര് അംഗീകരിക്കാതെയാണ് ഈ നീക്കം. ഈ ഭാഗങ്ങള്‍ ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്നു. ഈ മേഖലയുടെ അധികാരം ഉറപ്പിക്കാനാണ് ചൈനയുടെ നീക്കം. നേരത്തെ തന്നെ അരുണാചല്‍ പ്രദേശിന്റെ സമീപ മേഖലയിലെല്ലാം സൈനിക സാന്നിധ്യം ചൈന വര്‍ധിപ്പിച്ചിരുന്നു. വളരെ വേഗത്തില്‍ ചൈനയില്‍ നിന്ന് സൈനികരെ ഇവിടെയെത്തിക്കാനും, തദ്ദേശീയമായി സൈനികരെ റിക്രൂട്ട് ചെയ്യാനുമെല്ലാം ചൈന ആരംഭിച്ചിരുന്നു. ലഡാക്കിലും സമാനമായ വെല്ലുവിളി ഇന്ത്യ നേരിട്ടിരുന്നു. അതേസമയം ചൈനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്.

മരക്കാര്‍ കാണാന്‍ പോയി, നഷ്ടം 2100 രൂപ, തിയേറ്ററുകാര്‍ തന്നോട് ചെയ്തത്... തുറന്ന് പറഞ്ഞ് ശാന്തിവിളമരക്കാര്‍ കാണാന്‍ പോയി, നഷ്ടം 2100 രൂപ, തിയേറ്ററുകാര്‍ തന്നോട് ചെയ്തത്... തുറന്ന് പറഞ്ഞ് ശാന്തിവിള

1

അരുണാചലിലെ പതിനഞ്ചോളം സ്ഥലങ്ങളുടെ പേരുകളാണ് ചൈന മാറ്റി സ്വന്തം പേരിട്ടത്. എന്നാല്‍ അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണ്. ഓരോ പുതിയ പേര് നല്‍കിയത് കൊണ്ട് അത് മറ്റാരുടെയും ആകില്ലെന്നും ഇന്ത്യ തുറന്നടിച്ചു. അരുണാചല്‍ പ്രദേശിനെ ഷാങ്‌നാന്‍ എന്നാണ് ചൈന വിളിക്കാറുള്ളത്. ചൈനീസ് അര്‍ത്ഥം വരുന്ന പേരുകളാണ് പുതിയതായി നല്‍കിയിരിക്കുന്നത്. സിവില്‍ അഫയേഴ്‌സ് മന്ത്രാലയമാണ് പേര് മാറ്റുന്ന കാര്യം അറിയിച്ചത്. ഈ പതിനഞ്ച് പ്രദേശങ്ങളില്‍ എട്ടെണ്ണം ജനവാസ മേഖലയാണ്. നാല് ഇടങ്ങള്‍ മലനിരപ്പുകളാണ്. രണ്ടെണ്ണം നദികളും ഒരെണ്ണം ചുരമാണ്. ഇത് ആദ്യമായിട്ടല്ല ചൈന സ്ഥലങ്ങളുടെ പേര് മാറ്റുന്നത്.

നാല് വര്‍ഷത്തിന് ശേഷമാണ് വീണ്ടും പേര് മാറ്റുന്നത് ആവര്‍ത്തിക്കുന്നത്. നേരത്തെ 2017ല്‍ അരുണാചലിലെ ആറ് സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയിരുന്നു. അതേസമയം ഇക്കാര്യം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ച്ചി പറഞ്ഞു. അവര്‍ പേര് മാറ്റിയെന്നുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ കണ്ടിട്ടുണ്ട്. അവര്‍ എന്തൊക്കെ ചെയ്താലും അരുണാചല്‍ ഇന്ത്യയുടേതാണ്. 2017ല്‍ ഏപ്രിലില്‍ അവര്‍ പുതിയ പേര് അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് നല്‍കിയിരുന്നു. അതൊന്നും ഗൗരവത്തിലെടുക്കേണ്ട. അവര്‍ പുതിയ പേര് നല്‍കിയത് കൊണ്ട് അരുണാചല്‍ പ്രദേശ് നമ്മുടേതല്ലാതാവുന്നില്ലെന്നും ബഗ്ച്ചി പറഞ്ഞു.

90000 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന മേഖലയാണ് ഇപ്പോള്‍ ചൈന അവരുടേതെന്ന് അവകാശപ്പെടുന്നത്. 22457 കിലോമീറ്റര്‍ അതിര്‍ത്തി 14 രാജ്യങ്ങളുമായി ചൈന പങ്കിടുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഇന്ത്യയും. ഈ നിയമം ഇന്ത്യയുടെ അതിര്‍ത്തി മേഖലയ്ക്കായി മാത്രം ഉണ്ടാക്കിയതല്ല. ഈ നിയമം ജനുവരി ഒന്നിന് നിലവില്‍ വരുമെന്നും ചൈന പറയുന്നു. പുതിയ നിയമപ്രകാരം അതിര്‍ത്തി രേഖപ്പെടുത്താന്‍ ചൈനീസ് സര്‍ക്കാരിന് സാധിക്കും. ഇത് അയല്‍രാജ്യങ്ങളുമായുള്ള കരാറിലൂടെ തീരുമാനിക്കാനാണ് ചൈനയുടെ പ്ലാന്‍. എന്നാല്‍ ഇന്ത്യയുടെ പരമാധികാരത്തില്‍ കടന്നുകയറാനുള്ള ശ്രമമാണ് ഇതിലൂടെ ചൈന നടത്തുന്നത്.

നേരത്തെ ചൈന അതിര്‍ത്തിയില്‍ നിര്‍മാണം അടക്കം തുടങ്ങിയിരുന്നു. ഇന്ത്യയുമായി സംഘര്‍ഷം നടന്ന ദോക്ലായ്ക്ക് അടുത്തുള്ള ഇടങ്ങളിലെല്ലാം ഗ്രാമങ്ങള്‍ അടക്കമാണ് ചൈന നിര്‍മിച്ചത്. ഇതില്‍ ഇന്ത്യ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ നേതാക്കളും നയതന്ത്ര പ്രതിനിധികളും അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനത്തിന് വന്ന് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ ചൈന തുടര്‍ച്ചയായി പ്രതിഷേധിക്കാറുമുണ്ട്. സിംഗ്‌സോംഗ്, ദഗ്ലുങ്‌സോങ്, മനിഗ്യാങ്, ഡ്യുഡിംഗ്, മിഗ്‌പെയിന്‍, ഗോലിംഗ്, ദമ്പ, മെജാഗ്, എന്നിങ്ങനെയാണ് ജനവാസ മേഖലയിലെ ഇടങ്ങള്‍ക്ക് ചൈന പേര് നല്‍കിയിരിക്കുന്നത്.

വാമോ റി, ഡിയൂ രി, ലുന്‍സുബ് റി, കുന്‍മിങ്ഷിംഗ്‌സെ ഫെങ് എന്നിങ്ങനെയാണ് നാല് മലനിരകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ഷെന്‍യങ്‌മോ ഹെ, ദുലെയ്ന്‍ ഹെ എന്നിങ്ങനെ നദികള്‍ക്കും പേര് നല്‍കി. സെല എന്നാണ് ചുരത്തിന് നല്‍കിയിരിക്കുന്ന പേര്. അതേസമയം ചൈനയുടെ നീക്കം മേഖലയിലാകെ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കമാണ്. പല രാജ്യത്തും കൂടുതല്‍ ഇടങ്ങള്‍ ചൈനയുടെ വരുതിയിലാക്കാനുള്ള നീക്കം അവര്‍ നടത്തുന്നുണ്ട്. കടക്കെണി അടക്കമാണ് അതിനായി ഉപയോഗിക്കുക. നേരത്തെ നിയന്ത്രണ രേഖയ്ക്ക് സമീപമൊക്കെ ചൈന കൂടുതല്‍ സൈനികരെ വിന്യസിച്ച് ഗ്രാമങ്ങളായിരുന്നു നിര്‍മിച്ചത്. ഇതിനുള്ളില്‍ സര്‍വ സന്നാഹങ്ങളും ഒരുക്കിയിരുന്നു.

Recommended Video

cmsvideo
Experts says omicron will spread in Kerala

കോണ്‍ഗ്രസ് ഉറപ്പിച്ചു, രാഹുലിന്റെ വരവ് 2022 സെപ്റ്റംബറില്‍, പോര് മറന്ന് ഗ്രൂപ്പുകള്‍കോണ്‍ഗ്രസ് ഉറപ്പിച്ചു, രാഹുലിന്റെ വരവ് 2022 സെപ്റ്റംബറില്‍, പോര് മറന്ന് ഗ്രൂപ്പുകള്‍

English summary
china renames more places in arunachal pradesh, calls it part of southern tibet, india reacts strongly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X