പാംഗോങിലെ ചൈനയുടെ പാലം നിര്‍മാണം അനധികൃതം; പാർലമെന്റിൽ കേന്ദ്രസർക്കാർ
ദില്ലി; കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് കുറുകെയുള്ള ചൈനീസ് പാലം അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്താണ് നിർമ്മിക്കുന്നതെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചു.ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മറ്റ് രാജ്യങ്ങൾ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാർ കൂട്ടിച്ചേർത്തു.

'പാംഗോങ് തടാകത്തിൽ ചൈന നിർമിക്കുന്ന പാലം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 1962 മുതൽ ചൈന അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളിലാണ് ഈ പാലം നിർമ്മിക്കുന്നത്, സർക്കാർ രേഖാമൂലം പാർലമെന്റിനെ അറിയിച്ചു.
ഈ നിയമവിരുദ്ധമായ അധിനിവേശം കേന്ദ്രസർക്കാർ ഒരിക്കലും അംഗീകരിച്ചിട്ടില്ല. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മറ്റ് രാജ്യങ്ങൾ മാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും സർക്കാർ നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്, സർക്കാർ വ്യക്തമാക്കി.
8 മീറ്റർ വീതിയുള്ള ഈ പാലം, പാങ്കോങ്ങിന്റെ കഴിക്കൻ തീരത്ത് ചൈനീസ് സൈനിക ഫീൽഡ് ബേസിന് തൊട്ടു തെക്കാണ് സ്ഥിതി ചെയ്യുന്നത്.2020-ല്‍ ഇന്ത്യയുമായി സംഘര്‍ഷമുണ്ടായപ്പോള്‍ ചൈനപ്പട്ടാളത്തിന്റെ ആശുപത്രികളും പാര്‍പ്പിടങ്ങളും ഇവിടെ കണ്ടെത്തിയിരുന്നു.
നിലവിൽ തടാകത്തിന്റെ വക്കേ ഭാഗത്തുള്ള പട്ടാളത്തിന് റുടോങ്ങിലെത്താൻ തടാകം ചുറ്റി വരണം. ഇത് ഏകദേശം 200 കിലോമീറ്ററോളം വാഹനത്തിൽ സഞ്ചരിക്കേണ്ടതുണ്ട്. അതേസമയം പാലം എത്തുന്നതോടെ ഈ ദൂരം 50 കിമിയായി കുറയും.
'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ












Click it and Unblock the Notifications